ക്ലോൺമെൽ സൺഫെസ്റ്റ് 2025, ഈ വർഷം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുന്ന വലിയ ആഘോഷമായി ജൂലൈ 19 ന് നടക്കും. ഇന്ത്യൻ പരമ്പരാഗത കലാരൂപങ്ങൾ, നൃത്തപരിപാടികൾ,
വടം വലി,കുട്ടികളുടെ വിവിധ കലാകായിക പരിപാടികൾ,സംഗീതനിശയും ഉൾപ്പെടുന്ന ഈ മാമാങ്കത്തിൽ ഐറിഷ് കലാസാംസ്‌കാരിക ഇനങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും ഉൾപ്പെടുത്തി കൂടുതൽ ഐറിഷ് ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് സംഘാടകർ പറഞ്ഞു.ഇന്ത്യൻ തനതുരുചികൾ വിളമ്പുന്ന ഫുഡ് സ്റ്റാളുകളും കരകൗശല വസ്തുക്കൾ, ഇന്ത്യൻ വസ്ത്രങ്ങൾ, പെർഫ്യൂമുകൾ ഉൾപ്പടെ നിരവധി ഷോപ്പുകളും സജ്ജമാക്കുന്നുണ്ടെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.ഇത്തവണ കൂടുതൽ ആവേശകരമായ അനവധി ആകർഷകമായ പരിപാടികളും ഉൾപ്പെടുത്താൻ അസൂത്രണം ചെയ്യുന്നുണ്ട്.
ഇന്ത്യൻ സമ്പ്രദായങ്ങളുടെ മികവുകൾ ഭംഗിയായി അവതരിപ്പിക്കുന്ന ക്ലോൺമെൽ സൺഫെസ്റ്റ് 2025 ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ഉത്സവമാക്കാൻ സംഘാടകർ ഒരുങ്ങുകയാണ്.
ക്ലോൺമെൽ സൺഫെസ്റ്റിനെ ഏറ്റവും വലിയ ഇന്ത്യൻ ആഘോഷമാക്കി മാറ്റുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം. ഇന്ത്യ-ഐറിഷ് സാംസ്കാരിക ബന്ധത്തെ ശക്തമാക്കുകയും പാരമ്പര്യവും ആധുനികതയും ചേർന്ന സമന്വയത്തിന്റെ മഹോത്സവമായി ഉയർത്തിക്കൊണ്ടുവരാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്.സ്റ്റാളുകൾ ഇടാൻ താല്പര്യമുള്ളവർ സംഘടകരുമായി ബന്ധപെടാവുന്നതാണ്.

അജിത്
089 948 9915
മാത്യു അഗസ്റ്റിൻ 0894687808
റോണി ഫ്രാൻസിസ് +353 (89) 411 2129
അബിമോൻ
0892563477
നിബുൻ
0892213382
ദിയ ടെങ്സ്റ്റൺ (089) 225 6344
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW