ADVERTISEMENT
Sat, Mar 21, 2026 | Dublin: 13°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിലെ ഒരു വർഷത്തിനിടെയുള്ള വിലക്കയറ്റം 2.8%: ഭക്ഷണ പാനീയങ്ങൾക്ക് വില കൂടി, ഫർണിച്ചർ വില കുറഞ്ഞു

അയര്‍ലണ്ടില്‍ ഉപഭോക്തൃച്ചെലവ് (consumer prices) വീണ്ടും കൂടി. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ വിലക്കയറ്റം 2.7% ആയി ഉയര്‍ന്നുവെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 2.0% ആയിരുന്നു. 2024 മാര്‍ച്ചിന് ശേഷം വാര്‍ഷിക വിലക്കയറ്റം ഇത്രയും ഉയരുന്നത് ഇതാദ്യമായാണ്.

ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഒഴിച്ചുള്ള നിത്യോപയോഗസാധനങ്ങളുടെ വില (Consumer Price Index -CPI) സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 2.8% ആണ് ഉയര്‍ന്നത്. ഭക്ഷണം, നോണ്‍ ആല്‍ക്കഹോളിക് ബീവറേജുകള്‍ എന്നിവയ്ക്ക് ഒരു വര്‍ഷത്തിനിടെ 4.7% വില വര്‍ദ്ധിച്ചപ്പോള്‍, Miscellaneous Goods and Services വില 3.7% ആണ് കൂടിയത്. Furnishings and Household Equipment വിഭാഗത്തില്‍ മാത്രമാണ് വിലക്കുറവ് സംഭവിച്ചത്. ഒരു വര്‍ഷത്തിനിടെ ഇവയുടെ വില 0.6% കുറഞ്ഞു.

അതേസമയം മാസാനുമാസ കണക്ക് നോക്കിയാല്‍, ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിലേയ്ക്ക് എത്തുമ്പോള്‍ വിലക്കയറ്റത്തില്‍ 0.2 ശതമാനത്തിന്റെ നേരിയ കുറവ് വന്നിട്ടുണ്ട്. ഗതാഗതച്ചെലവ് 1.8% കുറഞ്ഞപ്പോള്‍, Recreation and Culture-ല്‍ 1.6% കുറവുണ്ടായി. വിമാന ടിക്കറ്റ് വില കുറഞ്ഞതാണ് ഗതാഗത മേഖലയിലെ വിലക്കുറവിന് കാരണം.

മറുവശത്ത് വസ്ത്രം, ചെരിപ്പുകള്‍ എന്നിവയുടെ വില 2.4%, Miscellaneous Goods and Services 0.5% എന്നിങ്ങനെ വര്‍ദ്ധിച്ചിട്ടുമുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW