അയർലണ്ടിലെ ചൈൽഡ്കെയർ വർക്കർമാരുടെ ശമ്പളം ഇനി മണിക്കൂറിന് 15 യൂറോ

By Rose Malayalam Desk

അയര്‍ലണ്ടിലെ ചൈല്‍ഡ്കെയര്‍ വര്‍ക്കര്‍മാരുടെ കുറഞ്ഞ ശമ്പളം മണിക്കൂറിന് 13.65 യൂറോയില്‍ നിന്നും 15 യൂറോ ആക്കി ഉയര്‍ത്തി സര്‍ക്കാര്‍. ഒക്ടോബര്‍ 13 മുതല്‍ പുതുക്കിയ ശമ്പളനിരക്ക് നിലവില്‍ വരും. നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന മൂന്നില്‍ രണ്ട് പേര്‍ക്കും ഈ വര്‍ദ്ധന ഗുണം ചെയ്യും.

ഏകദേശം 35,000 ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധന ഗുണം ചെയ്യുമെന്ന് Junior Enterprise Minister Alan Dillon പറഞ്ഞു. ഇതില്‍ 23,000 പേരുടെ ശമ്പളത്തില്‍ നേരിട്ടുള്ള വര്‍ദ്ധന പ്രതിഫലിക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW