ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിലെ വിവിധ കോളജുകളിൽ വിദ്യാർത്ഥികൾക്കായി 1,000 ബെഡ്ഡുകളൊരുക്കാൻ സർക്കാർ പദ്ധതി

അയർലണ്ടിൽ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള താമസ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. UCD-യിലും DCU-വിലുമായി 521 വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായുള്ള പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 

DCU, Maynooth, University of Limerick, University of Galway എന്നിവിടങ്ങളിലായി 61 മില്ല്യണ്‍ യൂറോ മുടക്കി 1,000 വിദ്യാര്‍ത്ഥികള്‍ക്കായുള്ള താമസസൗകര്യം ഒരുക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. കൂടാതെ Department of Public Expenditrue-ഉം ആയി ബന്ധപ്പെട്ട് UCD-ക്കായി 1,254 ബെഡുകള്‍, ട്രിനിറ്റി കോളേജ് ഡബ്ലിനിലേക്ക് 358 ബെഡുകള്‍, DCU-വിന് 830 ബെഡുകള്‍ എന്നിവയ്ക്കുള്ള നിര്‍ദേശവും വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്.

ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്‍റ് കണ്ടെത്തിയ ഒഴിഞ്ഞ കെട്ടിടങ്ങള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം നല്‍കുന്നതിനായി ഉപയോഗിക്കുകയും ചെയ്യും.

വീടുകള്‍ ലഭിക്കുന്നതിനായി വെല്ലുവിളികള്‍ നേരിടുന്നതും നിര്‍മാണച്ചിലവ് കാരണം സ്ഥാപനങ്ങള്‍ക്ക് താമസ സൗകര്യം നിര്‍മിക്കാന്‍ കഴിയാത്തതുമായ പശ്ചാത്തലത്തില്‍ ഈ താൽക്കാലിക പദ്ധതി ഗുണം ചെയ്യുമെന്നും, അതേസമയം ദീര്‍ഘകാല പദ്ധതി ഉടന്‍ ആവിഷ്ക്കരിക്കുമെന്നും പദ്ധതിയുടെ വക്താക്കള്‍ പറഞ്ഞു.

താമസസൗകര്യം ഒരുക്കുന്നതിനായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ വിലയിരുത്തുന്നിതായുള്ള നിവേദനങ്ങള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ ഡിപ്പാര്‍ട്ട്മെന്‍റിന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW