ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിലെ വിവിധ ബീച്ചുകളിൽ വിഷസസ്യത്തിന്റെ സാന്നിദ്ധ്യം; മരണത്തിനു പോലും കാരണം, ജാഗ്രതാ നിർദ്ദേശം നൽകി കൗണ്ടി കൗൺസിലുകൾ

അയര്‍ലണ്ടിലെ കിഴക്കന്‍ തീരപ്രദേശങ്ങളിലെ ബീച്ചുകളില്‍ മരണത്തിന് വരെ കാരണമാകുന്ന വിഷസസ്യങ്ങള്‍ വന്നടിഞ്ഞതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം. ഉള്ളിലെത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ മരണം വരെ സംഭവിക്കാവുന്ന ‘hemlock water dropwort’ അഥവാ ‘ഡെഡ് മാന്‍സ് ഫിംഗേഴ്സ്’ എന്ന സസ്യമാണ് ചില ബീച്ചുകളില്‍ കണ്ടെത്തിയിട്ടുള്ളത്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ ദോഷകരമാണിവ.

ഒരാഴ്ച മുമ്പ് Co Meath-ലെ Bettystown, Laytown എന്നീ ബീച്ചുകളില്‍ ഈ സസ്യത്തിന്റെ വേരുകള്‍ വന്നടിഞ്ഞതിനെ തുടര്‍ന്ന് വിഷസസ്യങ്ങളെ കുറിച്ച് ക്ലാസ് എടുക്കുന്ന മാക്‌സ് കോഡി എന്നയാള്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൗണ്ടി വിക്ക്‌ലോയിലെ Brittas Bay ബീച്ചിലും ഇവ കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ ഡബ്ലിനിലെ Malahide beach-ലും ഇവ വന്നടിഞ്ഞതായി ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. നേരത്തെ ഡബ്ലിനിലെ Bull Island-ലുള്ള Dollymount Beach-ലും ഇവ കണ്ടെത്തിയിരുന്നു.

ശക്തമായ മഴയെയും കാറ്റിനെയും തുടര്‍ന്ന് ഇവ വെള്ളത്തിലൂടെ ഒഴുകി വിവിധ പ്രദേശങ്ങളില്‍ എത്തിയതാകാമെന്നാണ് നിഗമനം.

Hemlock സസ്യങ്ങളുടെ കിഴങ്ങ് പോലെ കാണപ്പെടുന്ന വേരാണ് പലപ്പോഴും തീരപ്രദേശങ്ങളില്‍ വന്നടിയുന്നത്. ഈ സസ്യത്തിന്റെ ഇല തൊട്ടാല്‍, ശരീരത്തില്‍ അസ്വസ്ഥത അനുഭവപ്പെടുകയും, അവിടം തടിച്ച് വരികയും ചെയ്യാം. എന്നാല്‍ വയറ്റിലെത്തിയാല്‍ മരണം സംഭവിക്കുകയും ചെയ്യും. നാഡീവ്യൂഹത്തെയാണ് ഇതിലെ വിഷം ബാധിക്കുക. ശരീരത്തിലെ മുറിവില്‍ ഈ സസ്യം തൊട്ടാലും മരണകാരണമായേക്കാം.

ജനങ്ങളോട് ഈ സസ്യത്തിന്റെ അടുത്ത് പോകാതെ ജാഗ്രത പാലിക്കാനും, നായ്ക്കള്‍ അടക്കമുള്ള വളര്‍ത്തുമൃഗങ്ങള്‍ ഇവയുമായി സമ്പര്‍ക്കമുണ്ടാകാതെ സൂക്ഷിക്കുകയും ചെയ്യണമെന്നും വിക്ക്‌ലോ കൗണ്ടി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രളയത്തിലൂടെ രൂപപ്പെട്ട വെള്ളക്കെട്ടിലും, ബീച്ചിലും ഇവ കാണപ്പെടാം. കുട്ടികളെയും ഇവ തൊടാതെ പ്രത്യേകം സൂക്ഷിക്കുക.

Meath County Council-ഉം സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW