ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിലെ സ്‌ക്രാംബ്ലർ ബൈക്ക് അപകടങ്ങളിൽ അഞ്ചു വർഷത്തിനിനിടെ 3 പേർ മരിക്കുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്; സമ്പൂർണ്ണ നിരോധനം ഉടൻ

2021 മുതല്‍ അയര്‍ലണ്ടില്‍ നടന്ന സ്‌ക്രാംബ്ലര്‍ ബൈക്ക് അപകടങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും, 54 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി റോഡ് സേഫ്റ്റി അതോറിറ്റിയുടെ (RSA) കണക്കുകള്‍. നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്ന സ്‌ക്രാംബ്ലര്‍ ബൈക്കുകള്‍ നിരോധിക്കണമെന്ന് ശക്തമായ ആവശ്യമുയരുന്നതിനിടെയാണ് RSA കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

2023-ല്‍ ഒരാള്‍ക്കും 2025-ല്‍ രണ്ട് പേര്‍ക്കുമാണ് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചവരില്‍ രണ്ട് പേര്‍ സ്‌ക്രംബ്ലര്‍ ബൈക്ക് ഓടിച്ചവരായിരുന്നു. ഗുരുതരമായി പരിക്കേറ്റ 54 പേരില്‍ 40 പേരും ഇത്തരത്തില്‍ സ്‌ക്രാംബ്ലര്‍ ബൈക്ക് റൈഡര്‍മാരാണ്. ഇതില്‍ എല്ലാവരും തന്നെ പുരുഷന്മാരും, ബഹുഭൂരിപക്ഷവും 25 വയസില്‍ താഴെയുള്ളവരുമാണെന്നും കണക്കുകള്‍ പറയുന്നു.

സ്‌ക്രാംബ്ലര്‍ ബൈക്ക് അപകടങ്ങളില്‍ മരിക്കുകയോ, പരിക്കേല്‍ക്കുകയോ ചെയ്ത 57 പേരില്‍ ഒമ്പത് പേര്‍ കാല്‍നടയാത്രക്കാരും, രണ്ട് പേര്‍ സൈക്കിള്‍ യാത്രക്കാരും, രണ്ട് പേര്‍ മറ്റ് ഡ്രൈവര്‍മാരും, രണ്ട് പേര്‍ യാത്രക്കാരും ആയിരുന്നു എന്നും RSA വിശദമാക്കിയിട്ടുണ്ട്. പൊതു റോഡുകളില്‍ നടന്ന അപകടങ്ങള്‍ മാത്രം ആസ്പദമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അപകടങ്ങളില്‍ മിക്കതും നടന്നത് ഡബ്ലിനിലാണ്.

അതേസമയം രാജ്യത്ത് ഏതാനും ആഴ്ചകള്‍ക്കിടെ തന്നെ സ്‌ക്രാംബ്ലര്‍ ബൈക്കുകള്‍ക്ക് പൂര്‍ണ്ണനിരോധനം നടപ്പിലാക്കുമെന്ന് ഗതാഗതമന്ത്രി ഡാര ഒബ്രിയന്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ജനുവരി 25-ആം തീയതി കൗമാരക്കാരിയായ ഗ്രേസ് ലിഞ്ച്, സ്‌ക്രാംബ്ലര്‍ ബൈക്ക് ഉള്‍പ്പെട്ട അപകടത്തില്‍ മരിച്ചതാണ് നിരോധനം വേണമെന്ന ആവശ്യം ശക്തമാകാന്‍ കാരണം. നിരോധന നിയമം അതിനാല്‍ ‘ഗ്രേസ് ലോ’ എന്നാണ് അറിയപ്പെടുക.

നിലവിലെ നിയമപ്രകാരം പൊതുപസ്ഥലങ്ങളില്‍ സ്‌ക്രാംബ്ലര്‍ ബൈക്കുകള്‍ ഉപയോഗിക്കരുത് എന്നും, അപകടകരമായ രീതിയില്‍ ഓടിക്കരുത് എന്നും മാത്രമേ വ്യവസ്ഥയുള്ളൂ. എന്നാല്‍ പുതിയ നിയമപ്രകാരം സമ്പൂര്‍ണ്ണനിരോധനവും, വാഹനം പിടിച്ചെടുക്കാന്‍ ഗാര്‍ഡയ്ക്ക് അധികാരവും ലഭിക്കുമെന്ന് ഒബ്രിയന്‍ പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW