അയർലണ്ടിൽ ഈസ്റ്റർ അവധി മഴയിൽ മുങ്ങും; 4 കൗണ്ടികളിൽ യെല്ലോ വാണിങ്

By Rose Malayalam Desk

രാജ്യത്തെ നാല് കൗണ്ടികളില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. കെറി, കോര്‍ക്ക്, ലിമറിക്ക്, ക്ലെയര്‍ കൗണ്ടികളില്‍ ഇന്നലെ രാവിലെ 10.30 മുതല്‍ നിലവില്‍ വന്ന മുന്നറിയിപ്പ് ഇന്ന് പകല്‍ 12 മണി വരെ തുടരും.

ശക്തമായ മഴ കാരണം പ്രാദേശികമായ വെള്ളപ്പൊക്കം, റോഡിലെ കാഴ്ച കുറയല്‍, യാത്രാ ക്ലേശം എന്നിവയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ വടക്കന്‍ പ്രദേശങ്ങളെയാണ് മഴ കാര്യമായി ബാധിക്കുക.

അതേസമയം ഈസ്റ്റര്‍ അവധി കൂടിയെത്തുന്ന ഈയാഴ്ച പൊതുവെ രാജ്യത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ചൊവ്വാഴ്ച വെയിലിനൊപ്പം ശക്തമായ മഴയും പ്രതീക്ഷിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടിയ മഴയാണ് പെയ്യുക. ആലിപ്പഴം വീഴ്ചയും ഉണ്ടായേക്കും. 6 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിക്കും പരമാവധി അന്തരീക്ഷ താപനില.

ബുധനാഴ്ച തണുത്ത കാലാവസ്ഥ തുടരും. മഴ കാരണം ഉയര്‍ന്ന പ്രദേശങ്ങളില്‍ ഐസ് രൂപപ്പെടുകയും ചെയ്യും.

വ്യാഴാഴ്ച മഴയും വെയിലും കൂടിക്കലര്‍ന്ന കാലാവസ്ഥയായിരിക്കും.

ഈസ്റ്റര്‍ വീക്കെന്‍ഡില്‍ വെള്ളിയാഴ്ച വെയിലും മഴയും മാറി മറിയും. ശനി, ഞായര്‍ ദിവസങ്ങളിലും സമാനമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW