അയർലണ്ടിൽ ഒരു വർഷത്തിനിടെയുള്ള ഭവനവില വർദ്ധന 7.8%; വില ഏറ്റവും കൂടുതലുള്ള കൗണ്ടി Dun Laoghaire-Rathdown-ഉം, കുറവ് Leitrim-ഉം

By Rose Malayalam Desk

അയര്‍ലണ്ടില്‍ ജൂണ്‍ വരെയുള്ള 12 മാസങ്ങള്‍ക്കിടെ വീടുകള്‍ക്ക് 7.8% വില വര്‍ദ്ധിച്ചു. മെയ് വരെയുള്ള 12 മാസങ്ങള്‍ക്കിടെയും സമാനമായ വില വര്‍ദ്ധനയാണ് രാജ്യത്ത് വീടുകള്‍ക്കുണ്ടായതെന്ന് Residential Property Price Index (RPPI) റിപ്പോര്‍ട്ട് പറയുന്നു.

ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഡബ്ലിന്‍ പ്രദേശത്ത് വീടുകള്‍ക്ക് 6.6% വില ഉയര്‍ന്നപ്പോള്‍ ഡബ്ലിന് പുറത്ത് ഇത് 8.8% ആണ്. ജൂണ്‍ മാസത്തില്‍ രാജ്യത്തെ വീടുകളുടെ ശരാശരി വില 370,000 ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൗണ്ടികളില്‍ ഏറ്റവും കൂടുതല്‍ വിലയ്ക്ക് വീടുകള്‍ വിറ്റുപോകുന്ന പ്രദേശം Dun Laoghaire-Rathdown ആണ്. ശരാശരി 675,000 യൂറോ ആണ് ഇവിടെ വീടിന് വില. മറുവശത്ത് ശരാശരി 190,000 യൂറോ വിലയുള്ള Leitrim-ലാണ് ഭവനവില ഏറ്റവും കുറവ്.

2025 ജൂണില്‍ രാജ്യത്ത് ആകെ 4,029 വീടുകളുടെ വില്‍പ്പന നടന്നുവെന്നും, ഇതില്‍ 1,531 എണ്ണം ഫസ്റ്റ് ടൈം ബയര്‍മാരാണെന്നുമാണ് റവന്യൂ വകുപ്പിന്റെ കണക്ക്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW