അയർലണ്ടിൽ കുട്ടികൾ ഉള്ള സ്ഥലങ്ങളിൽ ഇനി പുകവലി ഉൽപ്പന്നങ്ങളുടെ പരസ്യം പാടില്ല

By Rose Malayalam Desk

അയര്‍ലണ്ടില്‍ കുട്ടികളുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളില്‍ ഇ- സിഗരറ്റുകളുടെ പരസ്യം പതിക്കുന്നത് തടയുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. Public Health (Tobacco Products and Nicotine Inhaling Products) Act 2023-ലെ പുതിയ വകുപ്പ് പ്രകാരമാണ് നടപടി. ഈ വര്‍ഷം സെപ്റ്റംബറോടെ നിയന്ത്രണം നിലവില്‍ വരും.

കുട്ടികളുടെ സിനിമകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം പരസ്യം നല്‍കുന്നതിന് വിലക്കുണ്ടാകും. ഇതിന് പുറമെ പൊതുഗതാഗതം, സ്‌കൂളിന് 200 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലും ഇ-സിഗരറ്റുകള്‍, വേപ്പറുകള്‍ എന്നിവയുടെ പരസ്യം പാടില്ല. കുട്ടികള്‍ക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിരോധനവും നടപ്പില്‍ വരുത്തും.

ആരോഗ്യകുപ്പ് പുകവലി നിരോധനത്തിന്റെ 20-ആം വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മന്ത്രി ഡോനലി ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. പുകവലിക്കാനുള്ള കുറഞ്ഞ പ്രായം 21 ആക്കി ഉയര്‍ത്താനും, വേപ്പറുകള്‍ക്ക് പൂര്‍ണ്ണനിരോധനം ഏര്‍പ്പെടുത്താനും താന്‍ ആഗ്രഹിക്കുന്നതായും ഡോനലി പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW