അയർലണ്ടിൽ കെ.ജെ ബേബി അനുസ്മരണം സംഘടിപ്പിക്കുന്നു

By Rose Malayalam Desk

കഴിഞ്ഞദിവസം നിര്യാതനായ കേരളത്തിലെ എക്കാലത്തെയും വ്യത്യസ്തനായ സാമൂഹിക പ്രവർത്തകൻ കെ.ജെ ബേബിയുടെ ജീവിതത്തെ അനുസ്മരിക്കുന്നതോടൊപ്പം സുഹൃദ് സംഗമവും സംഘടിപ്പിക്കുന്നു.

വരുന്ന ബുധനാഴ്ച, 11 സെപ്റ്റംബർ 2024 വൈകുന്നേരം 6:30ന് North Clondalkin ലൈബ്രറിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. (Eircode: D22 E2Y2)

കെ.ജെ ബേബി ഒരു സാമൂഹിക പ്രവർത്തകൻ, കലാകാരൻ, സാഹിത്യകാരൻ, നാടകകൃത്ത്, സിനിമ സംവിധാനം, വിദ്യാഭ്യാസ വിദഗ്ധൻ അങ്ങനെ നിരവധി മേഖലകളിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. കേരളത്തിൽ വയനാട് ജില്ലയിൽ ആദിവാസികളുടെ ഇടയിൽ ‘കനവ്’ എന്ന ബദൽ വിദ്യാഭ്യാസം പദ്ധതി നടത്തി മാതൃകയായ വ്യക്തിയാണ്.

മാവേലിമൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. സമൂഹത്തിന് ചെയ്ത സമഗ്ര സംഭാവനയ്ക്ക് ഭാരത്ഭവൻ അവാർഡും ലഭിച്ചിട്ടുണ്ട്.

അപൂർവങ്ങളിൽ അപൂർവമായ മഹത്തായ വ്യത്യസ്ത ജീവിതം നയിച്ച ആ വലിയ മനുഷ്യന്റെ ഓർമ്മകൾ പങ്കിടുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെയുള്ള ഫോൺ നമ്പറിൻ താല്പര്യം അറിയിക്കണം എന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിക്കുന്നു – 0894052681.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW