ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിൽ ഗ്യാസ്, വൈദ്യുതി വിലക്കുറവ് പ്രഖ്യാപിച്ച് Bord Gáis Energy-യും

അയര്‍ലണ്ടില്‍ ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ്, വൈദ്യുതി എന്നിവയുടെ വില കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി ഊര്‍ജ്ജവിതരണ കമ്പനിയായ Bord Gáis Energy. ജനുവരി 29 മുതല്‍ ഗ്യാസിന് 9.5%, വൈദ്യുതിക്ക് 10% എന്നിങ്ങനെ വില കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അതേസമയം Electric Ireland-ഉം ഗ്യാസ്, വൈദ്യുതി വില മാര്‍ച്ച് മാസത്തോടെ കുറയ്ക്കുമെന്ന് ഈയിടെ വ്യക്തമാക്കിയിരുന്നു. മറ്റൊരു കമ്പനിയായ SSE Airtricity ആകട്ടെ ഡിസംബറില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.

നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് Bord Gáis Energy ഊര്‍ജ്ജവില കുറയ്ക്കുന്നത്. സ്റ്റാന്‍ഡിങ് ചാര്‍ജ്ജില്‍ 8% കുറവ് വരുത്തുമെന്നും കമ്പനി അിയിച്ചിട്ടുണ്ട്. ഇതോടെ Bord Gáis Energy-യില്‍ നിന്നും വൈദ്യുതി, ഗ്യാസ് കണക്ഷന്‍ എന്നിവ രണ്ടും എടുത്തിട്ടുള്ള വീട്ടുകാര്‍ക്ക് വര്‍ഷം ശരാശരി 331 യൂറോ ലാഭിക്കാന്‍ സാധിക്കുമെന്ന് കമ്പനി പറഞ്ഞു. വൈദ്യുതി കണക്ഷന്‍ മാത്രമുള്ളവര്‍ക്ക് 190 യൂറോയും, ഗ്യാസ് മാത്രമാണെങ്കില്‍ 141 യൂറോയും വാര്‍ഷികമായി ലാഭിക്കാം.

അതേസമയം 2022-ല്‍ പലതവണയായി വില ഉയര്‍ത്തിയ ശേഷമാണ് Bord Gáis Energy നിലവില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ഏപ്രിലില്‍ വൈദ്യുതിക്ക് 27%, ഗ്യാസിന് 39% എന്നിങ്ങനെ കമ്പനി വില വര്‍ദ്ധിപ്പിച്ചിരുന്നു. ആഗോളമായി ഊര്‍ജ്ജവില വര്‍ദ്ധിച്ചതാണ് പ്രാദേശികമായി വില വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്ക് നയിച്ചതെന്നാണ് കമ്പനി പറഞ്ഞത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW