ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിൽ ടാക്സി ദൗർലഭ്യത രൂക്ഷം; വിളിക്കുന്ന ട്രിപ്പുകൾ പകുതിയും ക്യാൻസൽ ആകുന്ന ദുരവസ്ഥ

അയര്‍ലണ്ടില്‍ ടാക്‌സികളുടെ ദൗര്‍ലഭ്യം രൂക്ഷമാകുന്നു. ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഡബ്ലിനില്‍ ടാക്‌സികള്‍ക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ള സമയങ്ങളില്‍ (വെള്ളിയാഴ്ച ഉച്ച മുതല്‍ ഞായറാഴ്ച രാവിലെ വരെ) യാത്രക്കാര്‍ ആവശ്യപ്പെടുന്ന ട്രിപ്പുകളില്‍ 43 ശതമാനവും ക്യാന്‍സലായി പോകുകയാണ്. ടാക്‌സികള്‍ക്ക് ഏറെയൊന്നും ആവശ്യക്കാരില്ലാത്ത തിങ്കളാഴ്ച ഉച്ച മുതല്‍ വ്യാഴാഴ്ച ഉച്ച വരെയുള്ള സമയങ്ങളിലാകട്ടെ ട്രിപ്പുകളില്‍ 16 ശതമാനവും ക്യാന്‍സലാകുന്നു.

കോര്‍ക്കിലെ സ്ഥിതി ഇതിലും വഷളാണ്. അത്യാവശ്യ സമയങ്ങളില്‍ 56% ട്രിപ്പുകളാണ് ഇവിടെ ക്യാന്‍സലാകുന്നത്. മറ്റ് അവസരങ്ങളില്‍ 40 ശതമാനവും.

രാജ്യത്തെ 39% ആളുകളും സുരക്ഷിതമായി ടാക്‌സിയില്‍ വീടുകളിലെത്തുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയതായി ജനുവരിയില്‍ മറ്റൊരു റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സര്‍വേയില്‍ പങ്കെടുത്ത 64% പേരും രാജ്യത്ത് ടാക്‌സികളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് The Taxis for Ireland Coalition രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമായും നാല് പരിഹാര നിര്‍ദ്ദേശങ്ങളാണ് സംഘടന മുന്നോട്ട് വയ്ക്കുന്നത്:

  1. 2026-ഓടെ രാജ്യത്ത് വിപണി അടിസ്ഥാനമാക്കി മിനിമം Small Public Service Vehicles (SPSV) ഡ്രൈവര്‍മാര്‍, വാഹനങ്ങള്‍ എന്നിവയുടെ ലൈസന്‍സ് ഉറപ്പാക്കുക.
  2. മിനിമം വാഹനങ്ങള്‍ ഉറപ്പാക്കുന്നതിനായി പുതിയ നയങ്ങളും, നടപടികളും സ്വീകരിക്കുക.
  3. SPSV-കളില്‍ വീല്‍ ചെയര്‍ കയറ്റാന്‍ ആവശ്യമായ സൗകര്യം വേണമെന്ന നിലവിലെ നിബന്ധന പുനഃപരിശോധിക്കുക.
  4. SPSV Driver Entry Test-ന് വാഹനം ഓടിക്കുന്ന ഇടത്തെ പറ്റിയുള്ള ഭൂമിശാത്രപരമായ അറിവ് വേണം എന്ന നിബന്ധന പുനഃപരിശോധിക്കുക. സാങ്കേതികവിദ്യ ഏറെ മുന്നോട്ട് പോയിരിക്കുന്ന ഇക്കാലത്ത് അത്തരമൊരു നിബന്ധന ആവശ്യമില്ലെന്നാണ് കരുതുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW