ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ടിൽ ടാക്സ് വരുമാനം വർദ്ധിച്ചു; സമ്പദ് വ്യവസ്ഥ ശക്തമെന്ന് ധനകാര്യ മന്ത്രി

അയര്‍ലണ്ടിന്റെ ടാക്‌സ് വരുമാനം സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 68.2% ബില്യണ്‍ യൂറോ ആണെന്ന് ധനകാര്യവകുപ്പ്. 2023-ലെ സമാനകാലയളവിനെ അപേക്ഷിച്ച് ടാക്‌സ് വരുമാനത്തില്‍ 6.8 ബില്യണ്‍ യൂറോ (11%) വര്‍ദ്ധനയുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്‍കം ടാക്‌സ് വരുമാനം 1.6 ബില്യണ്‍ വര്‍ദ്ധിച്ച് (7.1%) 24.8 ബില്യണ്‍ യൂറോയും, VAT റവന്യൂ 1.2 ബില്യണ്‍ വര്‍ദ്ധിച്ച് (7.0%), 17.9 ബില്യണും, കോര്‍പ്പറേഷന്‍ ടാക്‌സ് 3.4 ബില്യണ്‍ വര്‍ദ്ധിച്ച് (23.3%) 17.8 ബില്യണ്‍ യൂറോ ആയതായും ധനകാര്യവകുപ്പ് അറിയിച്ചു.

2024 മൂന്നാം പാദത്തിലെ (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍) ആകെ ടാക്‌സ് വരുമാനമായ 23.4 ബില്യണ്‍ യൂറോ, കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 3 ബില്യണോളം (14.5%) അധികമാണ്. കോര്‍പ്പറേഷന്‍ ടാക്‌സ് വര്‍ദ്ധനയാണ് ഇതിന് പ്രധാന കാരണം.

അതേസമയം ചെലവ് (gross voted expenditure) സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 72.1 ബില്യണ്‍ യൂറോ ആണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 7.7 ബില്യണ്‍ യൂറോ അധികമായി (12%) ചെലവാക്കി.

ഖജനാവില്‍ 5 ബില്യണ്‍ യൂറോയുടെ മിച്ചവും സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കണക്കാക്കിയിട്ടുണ്ട്.

രാജ്യത്തെ ടാക്‌സ് വരുമാനം നല്ല രീതിയില്‍ വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ധനകാര്യമന്ത്രി ജാക്ക് ചേംബേഴ്‌സ് പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമായി നിലനില്‍ക്കുന്നുവെന്നും ഇത് വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW