ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിൽ ട്രോളികളിലെ ചികിത്സ തുടർക്കഥയാകുന്നു; ബെഡ് ലഭിക്കാത്ത രോഗികൾ 586

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്ക് ബെഡ് ലഭിക്കാതെ 586 രോഗികള്‍ ട്രോളികളില്‍ കഴിയുന്നതായി Irish Nurses and Midwives Organisation’s Trolley Watch (INMO). ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കാണിത്.

ട്രോളികളില്‍ കഴിയുന്ന രോഗികളില്‍ 389 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്.

ഏറ്റവും കൂടുതല്‍ രോഗികള്‍ ഇത്തരത്തില്‍ ട്രോളികളില്‍ ചികിത്സ തേടുന്നത് University Hospital of Limerick-ലാണ്. പിന്നാലെ Cork University Hospital-ഉം ഉണ്ട്.

ട്രോളികള്‍ക്ക് പുറമെ കസേരകള്‍, വെയ്റ്റിങ് റൂമുകള്‍, ആശുപത്രികളിലെ മറ്റ് ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിങ്ങനെ ലഭ്യമായ സ്ഥലങ്ങളിലെല്ലാം രോഗികളെ ചികിത്സിക്കേണ്ടി വരുന്നതായി INMO പറയുന്നു.

വിന്റര്‍ സീസണ്‍ എത്തിയതോടെ പനി അടക്കം വിവിധ രോഗങ്ങളുമായി ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ചെറിയ രോഗങ്ങള്‍ക്ക് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതിന് പകരം ജിപിമാരെയോ, ചെറിയ മെഡിക്കല്‍ സെന്ററുകളോ സന്ദര്‍ശിക്കണമെന്ന് HSE ഈയിടെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW