അയർലണ്ടിലെ റോഡപകടങ്ങൾ കുറയ്ക്കാനും, റോഡ് യാത്ര സുരക്ഷിതമാക്കാനും ലക്ഷ്യമിട്ട് നടത്തുന്ന National Slow Down Day നാളെ (സെപ്റ്റംബർ 2). നാളെ രാവിലെ 7 മണി മുതൽ 24 മണിക്കൂർ നേരത്തേയ്ക്കാണ് (സെപ്റ്റംബർ 3 രാവിലെ 7 മണി വരെ) Slow Down Day ആചരിക്കുക.

ഈ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗാർഡ പ്രത്യേക ചെക്പോയിന്റുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗപരിശോധന നടത്തും. Slow Down Day- യിൽ എല്ലാവരും അനുവദനീയ വേഗത്തിൽ മാത്രം വാഹനം ഓടിക്കണം എന്ന് ഗാർഡ അഭ്യർത്ഥിക്കുന്നു. ഇതിനു ശേഷമുള്ള ദിവസങ്ങളിലും റോഡ് സുരക്ഷ മുൻ നിർത്തി വേഗത കുറച്ചു മാത്രം വാഹനം ഓടിക്കുക.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW