ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ടിൽ പുതിയൊരു രാഷ്ട്രീയ പാർട്ടി കൂടി; കർഷകരുടെ കൂട്ടായ്മ രാഷ്ട്രീയത്തിലേക്ക്

അയര്‍ലണ്ടില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി കൂടി. രാഷ്ട്രീയപാര്‍ട്ടിയായി മാറാന്‍ Farmers Alliance തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിച്ച ശേഷം 21 ദിവസത്തെ അപ്പീല്‍ കാലാവധി കൂടി കഴിഞ്ഞാലാണ് അംഗീകാരം ലഭിക്കുക.

അംഗീകാരം ലഭിക്കുന്നതോടെ തദ്ദേശ, Dail, European Parliament തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ സംഘടനയ്ക്ക് സാധിക്കും.

രാജ്യത്തെ 29-ആമത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്ന Farmers Alliance, കൗണ്ടി ഡോണഗലിലെ Redcastle ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുക.

യൂറോപ്പില്‍ പലയിടത്തും കര്‍ഷകരുടെ കൂട്ടായ്മ രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്ത് വച്ചത് പിന്‍പറ്റിയാണ് അയര്‍ലണ്ടിലും സമാനമായ നീക്കം നടക്കുന്നത്. നെതര്‍ലണ്ട്‌സിലെ Farmers Citizens Movement (BBB) ഇത്തരത്തില്‍ രാഷ്ട്രീയപാര്‍ട്ടിയായി മാറി കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയം നേടിയിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW