പുതിയ ഉപഭോക്താക്കൾക്ക് നിരക്കിൽ കുറവ് വരുത്തി ഊർജ്ജ വിതരണ കമ്പനിയായ Yuno Energy. കിലോവാട്ടിന് വാറ്റ് അടക്കം 23.69% എന്നതാണ് കമ്പനിയുടെ പുതുക്കിയ നിരക്ക്. മെയ് 13 മുതൽ പുതുതായി കണക്ഷൻ എടുക്കുന്നവർക്ക് അടുത്ത 12 മാസത്തേയ്ക്ക് ഫിക്സഡ് രീതിയിൽ ഈ നിരക്കിൽ വൈദ്യുതി ലഭിക്കും. മുൻ നിരക്കിനേക്കാൾ 6% കുറവാണ് പുതുക്കിയ നിരക്കെന്നും Yuno Energy പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് Yuno Energy അയർലണ്ടിൽ പ്രവർത്തനമാരംഭിക്കുന്നത്. മറ്റ് കമ്പനികൾക്കൊപ്പം Yuno Energy-യും ഈയിടെ വൈദ്യുതി നിരക്കിൽ കുറവ് വരുത്തിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ ഉപഭോക്താക്കൾക്ക് വീണ്ടും നിരക്ക് കുറച്ചിരിക്കുന്നത്. ഇത് അഞ്ചാം തവണയാണ് കമ്പനി നിരക്ക് കുറയ്ക്കുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW