അയർലണ്ടിൽ ബിയറിനും വിലയേറുന്നു; വിലവർദ്ധന പ്രഖ്യാപിച്ച് Heineken

By Rose Malayalam Desk

ജനപ്രിയ ബിയര്‍ ബ്രാന്‍ഡ് ആയ Heineken-ന് അയര്‍ലണ്ടില്‍ വില വര്‍ദ്ധിക്കുന്നു. ജൂണ്‍ മാസം മുതല്‍ പൈന്റിന് 6 സെന്റ് വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നിര്‍മ്മാണച്ചെലവ് വര്‍ദ്ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണമെന്നും Heineken Ireland പറയുന്നു. Birra Moretti, Orchard Thieves, Tiger മുതലായ ബ്രാന്‍ഡുകളും Heineken-ന്റേത് ആണ്.

അതേസമയം മറ്റൊരു കമ്പനിയായ Diageo, തങ്ങളുടെ ബ്രാന്‍ഡുകളായ Guinness, Carlsberg, Smithwick എന്നിവയുടെ പൈന്റിന് 6 സെന്റ് വില വര്‍ദ്ധിപ്പിക്കുന്നതായി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. Guinness 0.0-യ്ക്ക് 9 സെന്റും വര്‍ദ്ധിപ്പിച്ചു.

കഴിഞ്ഞ നവംബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ ഒരു പൈന്റ് ബിയറിന്റെ ശരാശരി വില 5.64 യൂറോ ആണ്. ഒരു വര്‍ഷത്തിനിടെ 48 സെന്റാണ് വര്‍ദ്ധിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW