ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ച

അയര്‍ലണ്ടില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏഴ് കെയര്‍ ഹോമുകള്‍ നിയമം നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് വ്യക്തമാക്കി Health Information and Quality Authority (Hiqa) റിപ്പോര്‍ട്ട്. രാജ്യത്തെ ആശുപത്രികള്‍, കെയര്‍ ഹോമുകള്‍ മുതലായവയുടെ നിലവാരം ഉറപ്പാക്കുന്നതിനും, നടപടിയെടുക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് Hiqa.

വിവിധ പ്രദേശങ്ങളിലെ 22 കേന്ദ്രങ്ങളിലായി Hiqa ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനകളില്‍ 15 കേന്ദ്രങ്ങള്‍ പൊതുവെ മികച്ച നിലവാരം പുലര്‍ത്തുന്നതായി കണ്ടെത്തിയപ്പോള്‍ ഏഴ് കേന്ദ്രങ്ങള്‍ നിലവാരത്തില്‍ വീഴ്ച വരുത്തിയതായി വ്യക്തമായി. ഇതിലൊന്ന് Peamount Healthcare-ന് കീഴിലുള്ള സ്ഥാപനമാണ്. ഇവിടെ അന്തേവാസികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെയുള്ള പ്രവര്‍ത്തനരീതികളാണ് കണ്ടതെന്നും അവരുടെ ആരോഗ്യം, വിനോദം എന്നിവയില്‍ കൂടുതല്‍ മെച്ചപ്പെടുത്തല്‍ ആവശ്യമാണെന്നും Hiqa പറയുന്നു. ഒപ്പം ഇവിടെ അപകടസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മുന്നൊരുക്കങ്ങള്‍, തീപിടിത്ത സാധ്യത തടയാനുള്ള സംവിധാനങ്ങള്‍ എന്നിവയും മെച്ചപ്പെടുത്തേണ്ടതുണ്ട്.

Horizons-ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളിലും നടത്തിപ്പില്‍ അപാകതകള്‍ ഉള്ളതായി Hiqa ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണത്തില്‍ അന്തേവാസികളുടെ വിനോദത്തിനായുള്ള സംവിധാനങ്ങളും, അവരുടെ സ്വകാര്യത, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളിലും മെച്ചപ്പെടുത്തല്‍ ആവശ്യമാണ്. മറ്റൊരു സ്ഥാപനത്തിലാകട്ടെ സുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും, ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുകയും ചെയ്യേണ്ടതുണ്ട്.

Embrace Community Services Ltd. കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും, ഇതേ കമ്പനിക്ക് കീഴിലെ മറ്റൊരു സ്ഥാപനത്തില്‍ അന്തേവാസികളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവ അത്യാവശ്യമാണെന്നും Hiqa റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അവസാനമായി Lotus Care Limited-ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അന്തേവാസികള്‍ക്കായുള്ള വ്യക്തിഗത പദ്ധതികള്‍ മെച്ചപ്പെടുത്തുകയും, അവരുടെ പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്.

പരിശോധനകള്‍ക്കിടെ നല്ല നിലവാരം കാത്തുസൂക്ഷിക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങളില്‍ വിക്ക്‌ലോയില്‍ Enable Ireland Disability Services Ltd-ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം, HSE-ക്ക് കീഴില്‍ Sligo-യില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനം എന്നിവ ഉണ്ടെന്ന് Hiqa പ്രത്യേകം എടുത്തുപറയുന്നുമുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW