ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിൽ മോർട്ട്ഗേജ് ലഭിക്കുന്ന ഫസ്റ്റ് ടൈം ബയേഴ്‌സിന്റെ എണ്ണം റെക്കോർഡിൽ

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് (ഫസ്റ്റ് ടൈം ബയേഴ്‌സ്) മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത് 2007-ലെ Celtic Tiger കാലത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് Banking and Payments Federation of Ireland (BPFI). ഒപ്പം ഫസ്റ്റ് ടൈം ബയേഴ്‌സിന് ലഭിക്കുന്ന മോര്‍ട്ട്‌ഗേജ് തുക 264,621 യൂറോയില്‍ നിന്നും ശരാശരി 282,084 യൂറോ ആയി വര്‍ദ്ധിച്ചതായും 2023 വര്‍ഷത്തിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം മോര്‍ട്ട്‌ഗേജുകള്‍ നല്‍കുന്നത് പൊതുവെ കുറഞ്ഞെങ്കിലും 26,000 ഫസ്റ്റ് ടൈം ബയേഴ്‌സിന് മോര്‍ട്ട്‌ഗേജ് ലഭിച്ചു.

വര്‍ഷത്തിലെ അവസാന പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മോര്‍ട്ട്‌ഗേജ് നല്‍കുന്നത് 27.1% ആണ് കുറഞ്ഞത്. പക്ഷേ ഈ കാലയളവില്‍ അനുവദിച്ച ആകെ മോര്‍ട്ട്‌ഗേജുകളില്‍ 62.7 ശതമാനവും ലഭിച്ചത് ഫസ്റ്റ് ടൈം ബയര്‍മാര്‍ക്കാണ്.

റീമോര്‍ട്ട്‌ഗേജിങ്, മോര്‍ട്ട്‌ഗേജ് സ്വിച്ചിങ് എന്നിവയിലും 2022-നെ അപേക്ഷിച്ച് 2023-ല്‍ വലിയ രീതിയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. റീമോര്‍ട്ട്‌ഗേജില്‍ 68.6% കുറവ് വന്നപ്പോള്‍, മോര്‍ട്ട്‌ഗേജ് സ്വിച്ചിങ്ങില്‍ 71.8% കുറവാണ് രേഖപ്പെടുത്തിയത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW