അയർലണ്ടിൽ വമ്പൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 8.2 മില്യൺ യൂറോ വിലവരുന്ന മയക്കുമരുന്നുകൾ

By Rose Malayalam Desk

അയര്‍ലണ്ടില്‍ വമ്പന്‍ ലഹരിമരുന്ന് വേട്ട. രണ്ട് ദിവസമായി Dublin, Meath, Westmeath, Laois, Offaly എന്നീ കൗണ്ടികളില്‍ നടത്തിയ ഓപ്പറേഷനില്‍ 8.2 മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്നുകളാണ് ഗാര്‍ഡ പിടിച്ചെടുത്തത്. സംഘടിതകുറ്റകൃത്യങ്ങള്‍ നടത്തിവരുന്ന സംഘങ്ങളെ ലക്ഷ്യമിട്ടായിരുന്ന ഓപ്പറേഷന്‍.

110 കിലോഗ്രാം കൊക്കെയ്ന്‍, 1.5 കിലോഗ്രാം ഹെറോയിന്‍ എന്നിവയാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഇവയ്ക്ക് വിപണിയില്‍ ഏകദേശം 8.2 മില്യണ്‍ യൂറോ വിലവരും.

സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW