അയർലണ്ടിൽ സമയമാറ്റം നാളെ മുതൽ; ക്ലോക്കുകൾ 1 മണിക്കൂർ പുറകോട്ട്

By Rose Malayalam Desk

അയര്‍ലണ്ടില്‍ ഡേ ലൈറ്റ് സേവിങ് കാരണമുള്ള സമയമാറ്റം നാളെ (ഒക്ടോബര്‍ 27 ഞായര്‍) മുതല്‍. ഇതിന്റെ ഭാഗമായി ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ടാക്കി 1 മണി എന്ന് സെറ്റ് ചെയ്ത് വയ്ക്കണം.

ഇതോടെ ഞായറാഴ്ച മുതല്‍ ഒരു മണിക്കൂര്‍ നേരത്തെ രാവിലെയാകും. ഈ സീസണില്‍ പകലുകളുടെ നീളം കുറയുന്നതിനാല്‍, ആവശ്യത്തിന് ഡേ ടൈം ലഭിക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്.

മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തിട്ടുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയില്‍ ഈ സമയമാറ്റം ഓട്ടോമാറ്റിക്കായി നടത്തപ്പെടും. ക്ലോക്കുകള്‍, കാര്‍ റേഡിയോകള്‍, ഇന്റര്‍നെറ്റുമായി കണക്ട് ചെയിതിട്ടില്ലാത്ത മറ്റ് ഉപകരണങ്ങള്‍ എന്നിവയിലെ സമയം നമ്മള്‍ മാന്വലായി സെറ്റ് ചെയ്യണം.

എല്ലാ വര്‍ഷവും മാര്‍ച്ചിലും, ഒക്ടോബറിലുമാണ് ഇത്തരത്തില്‍ അയര്‍ലണ്ടില്‍ സമയമാറ്റത്തിന്റെ ഭാഗമായി ക്ലോക്കിലെ സമയം സെറ്റ് ചെയ്യുന്നത്. മാര്‍ച്ച് 31-ന് സമയം ഒരു മണിക്കൂര്‍ മുന്നോട്ടാക്കി നമ്മള്‍ സെറ്റ് ചെയ്തിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW