അയര്‍ലണ്ടില്‍ 150 പേര്‍ക്ക് പുതുതായി ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി Ground Control. അയര്‍ലണ്ടില്‍ 5 മില്യണ്‍ യൂറോ നിക്ഷേപിച്ച് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് 150 പേര്‍ക്ക് കൂടി ജോലി പ്രഖ്യാപിച്ചിരിക്കുന്നത്. യു.കെ, അയര്‍ലണ്ട് എന്നിവിടങ്ങളിലായി നിലവില്‍ 1,100 പേര്‍ കമ്പനിക്കായി ജോലി ചെയ്യുന്നുണ്ട്.
ഗ്രൗണ്ട് മെയിന്റനന്‍സ്, റോഡിലെ കുഴികള്‍ അടയ്ക്കല്‍, തണുപ്പുകാലത്ത് റോഡിലെയും മറ്റും മഞ്ഞ് നീക്കം ചെയ്യുക, സോളാര്‍, ഇവി ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കുക, ആര്‍ബറികള്‍ച്ചര്‍ മുതലായ സേവനങ്ങള്‍ നല്‍കിവരുന്ന കമ്പനിയാണ് Ground Control.
ഡബ്ലിനില്‍ ഐറിഷ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥാപിക്കാനും, ബെല്‍ഫാസ്റ്റില്‍ ഒരു സെക്കന്‍ഡ് ഓഫിസ് തുറക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വടക്കന്‍ അയര്‍ലണ്ടിലും, അയര്‍ലണ്ടിലുമുടനീളം ജോലി ഒഴിവുകള്‍ ഉണ്ടാകും.
പ്രദേശികമായി ചെറിയ ബിസിനസ് നടത്തുന്നവരുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW