അയർലണ്ടിൽ 30 സ്റ്റോറുകൾ കൂടി; പുതുതായി 1,000 പേർക്ക് ജോലി നൽകാൻ Aldi

By Rose Malayalam Desk

അയര്‍ലണ്ടില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 പുതിയ സ്റ്റോറുകള്‍ കൂടി തുറക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ Aldi. 400 മില്യണ്‍ യൂറോ നിക്ഷേപിച്ച് നടത്തുന്ന വിപുലീകരണം വഴി 1,000 പേര്‍ക്ക് ജോലി നല്‍കുമെന്നും കമ്പനി അറിയിച്ചു.

രാജ്യത്തെ 13 കൗണ്ടികളിലെ വിവിധ പ്രദേശങ്ങളിലായാണ് 30 സ്റ്റോറുകള്‍ തുറക്കുന്നത്. സ്‌റ്റോറുകള്‍, വെയര്‍ഹൗസ്, ഓഫിസ് മുതലായ ഇടങ്ങളിലാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക.

അയര്‍ലണ്ടില്‍ തങ്ങളുടെ 25-ആം വാര്‍ഷികവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് Aldi, ഭാവിപദ്ധതികള്‍ വിശദീകരിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW