ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിൽ 60 കഴിഞ്ഞ ശേഷം വിവാഹിതരാകുന്നവരുടെ എണ്ണം ഇരട്ടിയായി

രാജ്യത്ത് 60 വയസ് കഴിഞ്ഞ ശേഷം വിവാഹം കഴിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇരട്ടിയിലധികം വര്‍ദ്ധന. അതേസമയം അയര്‍ലണ്ടില്‍ 65 വയസോ അതിലധികമോ പ്രായമുള്ളവരുടെ എണ്ണം 2013-23 കാലയളവില്‍ 40% വര്‍ദ്ധിച്ച് 569,000-ല്‍ നിന്നും 806,000 ആയതായും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് പ്രായമാകുന്നവരുടെ എണ്ണവും കൂടുന്നതാണ് ഇതിന് കാരണമായതെന്നാണ് വിലയിരുത്തല്‍.

2012-ല്‍ 60 വയസ് കഴിഞ്ഞ ശേഷമുള്ള 505 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2022-ലേയ്ക്ക് എത്തുമ്പോള്‍ അത് 1,028 ആയി ഉയര്‍ന്നു.

മറ്റൊരു രസകരമായ കണക്ക് 70 വയസിന് മേല്‍ പ്രായമായവര്‍ക്ക് രാജ്യത്ത് ഫുള്‍ ലൈസന്‍സ് ലഭിക്കുന്നത് 10 വര്‍ഷത്തിനിടെ 80% വര്‍ദ്ധിച്ചു എന്നതാണ്. 2012-ല്‍ 205,000 ലൈസന്‍സുകള്‍ നല്‍കിയപ്പോള്‍ 2022-ല്‍ അത് 366,000 ആയി ഉയര്‍ന്നു.

രാജ്യത്ത് 75 വയസിന് മേല്‍ പ്രായമുള്ള 42% പേരും ഒരിക്കല്‍പ്പോലും ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ല എന്നതും കൗതുകകരമായ കണക്കാണ്.

2023-ന്റെ മൂന്നാം പാദത്തില്‍ രാജ്യത്ത് തൊഴില്‍ ചെയ്യുന്ന 65-ന് വയസിന് മേല്‍ പ്രായമുള്ളവര്‍ 113,000 പേരായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW