ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ട് ഇന്ന് സെന്റ് പാട്രിക്സ് ഡേ ലഹരിയിൽ; ഗാർഡ സമരം ആഘോഷത്തെ ബാധിക്കുമെന്ന് ആശങ്ക

അയര്‍ലണ്ട് ഇന്ന് സെന്റ് പാട്രിക്‌സ് ഡേ ആഘോഷങ്ങള്‍ക്ക് തയ്യാറാടുക്കവെ, ഒരു സംഘം ഗാര്‍ഡകള്‍ സമരത്തില്‍. ഗാര്‍ഡ റെപ്രസന്റേറ്റീവ് അസോസിയേഷന്‍ (GRA) സംഘടനയില്‍ അംഗങ്ങളായ ഗാര്‍ഡകളാണ് മാര്‍ച്ച് 16, 17, 18 തീയതികളില്‍ ഓവര്‍ടൈം ജോലി ഒഴിവാക്കി സമരം ചെയ്യുന്നത്. ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് സമരം. കഴിഞ്ഞ ഫെബ്രുവരി 11-നാണ് അസോസിയേഷന്‍ സമരപ്രഖ്യാപനം നടത്തിയത്.

ഗാര്‍ഡകള്‍ സമരത്തിലായതോടെ രാജ്യത്ത് പലയിടത്തായി ഇന്ന് നടക്കുന്ന സെന്റ് പാട്രിക്‌സ് ഡേ പരേഡുകള്‍ അടക്കമുള്ള ആഘോഷപരിപാടികളില്‍ ഗാര്‍ഡ സാന്നിദ്ധ്യം കുറയും. ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാകുന്ന പക്ഷം അത് നിയന്ത്രിക്കാനും എണ്ണം കുറവായതിനാല്‍ ഗാര്‍ഡയ്ക്ക് പാടുപെടേണ്ടി വരും. അയര്‍ലണ്ടിലെ പോലീസ് സേനയായ ഗാര്‍ഡയില്‍ ആവശ്യത്തിന് അംഗങ്ങളില്ലാത്തത് കാരണമാണ് സെന്റ് പാട്രിക്‌സ് ഡേ പോലുള്ള വലിയ പരിപാടികള്‍ നടത്തപ്പെടുമ്പോള്‍ ഗാര്‍ഡകള്‍ക്ക് ഓവര്‍ടൈം ഡ്യൂട്ടി എടുക്കേണ്ടി വരുന്നത്. ഇന്ന് ഡ്യൂട്ടി ചെയ്യുന്ന മിക്ക ഗാര്‍ഡകളും ഓവര്‍ടൈമിലാണ്.

അതേസമയം ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അയര്‍ലണ്ട് ആതിഥ്യമരുളുന്ന യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍സി ചടങ്ങിന് സുരക്ഷ നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് GRA അറിയിച്ചിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW