ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലൻഡ് മലയാളി അനിൽ രാമപുരത്തിന്റെ പുസ്തകം ‘ഞാൻ കണ്ട കുറെ മനുഷ്യർ’ വയലാർ ശരത്ചന്ദ്ര പ്രകാശനം ചെയ്തു; ഗിന്നസ് പക്രു പുസ്തകം ഏറ്റുവാങ്ങി

കോട്ടയം: അയർലൻഡ് മലയാളി അനിൽ രാമപുരം രചിച്ച ‘ഞാൻ കണ്ട കുറെ മനുഷ്യർ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ പുസ്തക പ്രകാശനം നിർവഹിച്ചു. ചലച്ചിത്ര നടൻ ഗിന്നസ് പക്രു പുസ്തകം ഏറ്റുവാങ്ങി. രാമപുരം പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശാന്താറാം അധ്യക്ഷത വഹിച്ചു. വയലാർ ശരത്ചന്ദ്ര വർമ മുഖ്യ പ്രഭാഷണം നടത്തി.

അയർലൻഡിൽ നഴ്സായി ജോലി ചെയ്യുന്ന അനിൽ രാമപുരം തന്‍റെ ജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തിത്വങ്ങളെക്കുറിച്ചാണ് കഥാ സമാഹാരം പുറത്തിറക്കിയത്. 10 ചെറുകഥകളാണ് പുസ്തകത്തിലുള്ളത്. യാന്ത്രികമായ പ്രവാസ ജീവിതത്തിന്‍റെ ഒറ്റപ്പെടലിൽ ജോലിയുടെ ഇടവേളകളിൽ ലഭിച്ച സമയങ്ങളിലാണ് അനിൽ പുസ്തക രചന പൂർത്തിയാക്കിയത്. പുസ്തകം ഏറ്റുവാങ്ങിയ ഗിന്നസ് പക്രുവിനെപ്പറ്റിയും, ‘അത്ഭുത മനുഷ്യൻ’ എന്ന പേരിൽ ഒരു കഥ പുസ്തകത്തിലുണ്ട്.


അയർലൻഡിലെ ഗവ. ഹോസ്പിറ്റൽ ക്ലിനിക്കൽ നഴ്സിങ് മാനേജരായി ജോലി ചെയ്യുന്ന ഭാര്യ ജൂഡിയും, ഏക മകൾ ആൻഡ്രിയയുമാണ് എഴുത്തിന് കരുത്തായതെന്ന് അനിൽ പറയുന്നു. മാൻ ബുക്കർ പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ട ‘മഗ്ദലീനയുടെയും – എന്റെയും – പെണ്‍സുവിശേഷം’ എന്ന പുസ്തകത്തിന്റെ രചയിതാവ് അഡ്വ. രതീദേവി ഷിക്കാഗോയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ചിത്രരശ്മി ബുക്സാണ് പ്രസാധകർ.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW