ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ആവേശലഹരി പതഞ്ഞു പൊങ്ങിയ വാട്ടർഫോർഡിലെ മസാല കോഫിയുടെ സംഗീതനിശ കാണികൾക്ക് നവ്യാനുഭവമായി

വാട്ടർഫോർഡ് : സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാൻഡായ മസാല കോഫിയുടെ വാട്ടർഫോർഡിലെ മ്യൂസിക് നൈറ്റ് അവിസ്മരണീയമായി. സംഗീതപ്രേമികളുടെ കണ്ണും കാതും മനസ്സും ഒരുപോലെ നിറഞ്ഞു തുളുമ്പിയ നിമിഷങ്ങൾക്കാണ് വാട്ടർഫോർഡ് ടവർ ഹോട്ടൽ സാക്ഷ്യം വഹിച്ചത്. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മ്യൂസിക് നൈറ്റ് അത്യധികം ആവേശത്തോടെയാണ് കാണികൾ ഏറ്റുവാങ്ങിയത്.

സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് അയർലണ്ടിൽ നാല് വേദികളിലായി സംഘടിപ്പിച്ച സംഗീതനിശ വാട്ടർഫോർഡിൽ ഫെബ്രുവരി രണ്ടിനാണ് അരങ്ങേറിയത്. വാട്ടർഫോഡിൽ നിന്നും സമീപ കൗണ്ടികളിൽ നിന്നും ഇരമ്പിയെത്തിയ സംഗീത പ്രേമികൾ കൂടെപ്പാടിയും ആർത്ത് വിളിച്ചും നൃത്തമാടിയും സംഗീതാസ്വാദനം പലതലത്തിൽ അനുഭവവേദ്യമാക്കി.

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് അനൂപ് ജോൺ സ്വാഗതവും, മീഡിയ കൺവീനർ ഷാജു ജോസ് കൃതജ്ഞതയും അറിയിച്ചു.

ആവേശം അലകടലായി മാറിയ മസാല കോഫിയുടെ മാന്ത്രിക സംഗീത പരിപാടി അവസാനിക്കുമ്പോഴും പ്രായ ഭേദമന്യേ കാണികളെല്ലാവരും ‘വീണ്ടും… വീണ്ടും…’ എന്ന് ആർത്തു വിളിക്കുന്നുണ്ടായിരുന്നു

വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ പ്രവർത്തന പന്ഥാവിലെ മറ്റൊരു പൊൻതൂവൽ കൂടിയായി മസാല കോഫി സംഗീതനിശയുടെ വിജയം. മ്യൂസിക് നൈറ്റ് ആവേശത്തോടെ നെഞ്ചേറ്റിയ മുഴുവൻ സംഗീത പ്രേമികളോടും അസോസിയേഷൻറെ കമ്മിറ്റി സ്നേഹനിർഭരമായ നന്ദി അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW