ആശുപത്രികളില്‍ കിടക്കള്‍ക്കായി 234 പേർ കാത്തിരിക്കുന്നു: INMO റിപ്പോർട്ട്

By Rose Malayalam Desk

അയര്‍ലണ്ടിലെ ആശുപത്രികളില്‍ വെള്ളിയാഴ്ച രാവിലെ വരെ 234 രോഗികൾ  കിടക്ക കിട്ടാതെ കാത്തിരിക്കുകയാണെന്ന് ഐറിഷ് നഴ്സസ് ആൻഡ് മിഡ് വൈവ്സ് ഓർഗനൈസേഷൻ (INMO) റിപ്പോർട്ട് ചെയ്തു.

ഓർഗനൈസേഷന്റെ ട്രോളി വാച്ച് റിപ്പോർട്ട് പ്രകാരം 170 പേർ എമർജൻസി വിഭാഗങ്ങളിലും 64 പേർ ആശുപത്രിയിലെ മറ്റ് വാർഡുകളിലും ചികിത്സക്ക് കിടക്ക കിട്ടാതെ കാത്തിരിക്കുന്നു.

കണക്കുകൾ പ്രകാരം, ലിമെറിക്കിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഏറ്റവും കൂടുതൽ ആളുകൾ കിടക്കക്കായി കാത്തിരിക്കുന്നത്. 33 പേർ എമർജൻസി വിഭാഗത്തിലും 30 പേർ മറ്റ് വാർഡുകളിലുമാണ് കാത്തിരിക്കുന്നത്.

മറ്റു ആശുപത്രികളിലെ കണക്കുകള്‍ നോക്കുമ്പോള്‍, കിൽകെന്നിയിലെ സെന്റ് ലൂക്ക് ജനറൽ ഹോസ്പിറ്റലിൽ 18 പേരും, സ്ലിഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 17 പേരും കിടക്കക്കായി കാത്തിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡ്രോഗ്ഡയിലെ അവര്‍ ലേഡി ഓഫ് ലൂർഡ്സ് ഹോസ്പിറ്റലിൽ 14 പേരും കോർക്കിലെ മെഴ്സി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 11 പേരും കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും 10 പേര്‍ക്ക് വീതം കിടക്കകള്‍ ലഭ്യമല്ല.

ടെംപിൾ സ്റ്റ്രീറ്റ് ചിൽഡ്രൻസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മൂന്ന് കുട്ടികളും ക്രംലിനിലെ അവര്‍ ലേഡിസ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ രണ്ട് കുട്ടികളും കിടക്കക്കായി കാത്തിരിക്കുകയാണ്.

ഡബ്ലിനിലെ സെന്റ് വിൻസെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 18 പേര്‍ എമർജൻസി വിഭാഗത്തില്‍ കിടക്കകള്‍ കിട്ടാതെ ബുദ്ധിമുട്ടുകയാണ്.

മേറ്റർ മിസ്സെറിക്കോർഡിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 15 പേര്‍ക്കും നാസ്സ് ജനറൽ ഹോസ്പിറ്റലിൽ 11 പേര്‍ക്കും കിടക്കകള്‍ ലഭ്യമല്ലന്ന് INMO റിപ്പോര്‍ട്ടില്‍ പറയുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW