Irish Nurses and Midwives Organisation (INMO)-യുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നത് 467 രോഗികള്‍. ഇതില്‍ 330 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലും, 137 പേര്‍ വാര്‍ഡുകളിലുമാണ്.
പതിവുപോലെ ഏറ്റവുമധികം പേര്‍ ബെഡ്ഡില്ലാതെ കഴിയുന്നത് University Hospital Limerick-ലാണ്- 99 പേര്‍. ഇതില്‍ 40 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്.
ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള Cork University Hospital-ല്‍ 58 പേരാണ് ബെഡ്ഡില്ലാതെ ട്രോളികളിലും മറ്റുമായി ചികിത്സ തേടുന്നത്. മൂന്നാമതുള്ള Sligo University Hospital-ല്‍ 42 പേര്‍ ബെഡ്ഡില്ലാതെ ചികിത്സ തേടുന്നുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW