”ആർപ്പോ… ഇർറോ’…’ ഓണത്തപ്പനെ വരവേൽക്കാനൊരുങ്ങി ഡൺലാവിൻ മലയാളി അസോസിയേഷൻ

By Rose Malayalam Desk

ഡബ്ലിൻ: ഓണത്തപ്പനെ വരവേൽക്കാൻ ഒരുങ്ങി അയർലണ്ടിലെ വിക്ക്ലോ ഡൺലാവനിലെ മലയാളി കൂട്ടായ്മ. സൗത്ത് ഡബ്ലിൻ മേയർ ശ്രീ. ബേബി പെരേപ്പാടൻ സെപ്റ്റംബർ 12-ന് ഉച്ചയ്ക്ക് 12 ണിക്ക് പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ, ഡൺലാവിൻ മലയാളി കൂട്ടായ്മ അവതരിപ്പിക്കുന്ന തിരുവാതിരകളി, വടംവലി മത്സരം, കുട്ടികൾക്കും മുതിർന്നവർക്കും ആർത്തുല്ലസിക്കാൻ നിരവധി മത്സരങ്ങൾ എന്നിവയും നടത്തപ്പെടും. ഏവരേയും ആഘോഷപരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
സനോജ് കളപ്പുര 0894882738,
പ്രവീൺ ആന്റണി 0894206657,
ജെബിൻ ജോൺ 0838531144

വാർത്ത അയച്ചത് : റോണി കുരിശിങ്കൽ പറമ്പിൽ

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW