ഇസ്രായേൽ അയർലണ്ടിലെ എംബസി അടയ്ക്കുന്നു : “അയർലണ്ടിന്റെ ഇസ്രായേൽ വിരുദ്ധ നയങ്ങൾ കാരണമെന്ന്” വിദേശകാര്യ മന്ത്രി

By Rose Malayalam Desk

ഇസ്രായേൽ അയർലണ്ടിലെ ഡബ്ലിനിലുള്ള എംബസി അടയ്ക്കാൻ തീരുമാനിച്ചതായി ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു.

അയർലണ്ട് ഇസ്രായേലുമായുള്ള ബന്ധത്തില്‍ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ ആരോപിച്ചു.

അയർലണ്ട് പാലസ്തീനിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച തീരുമാനത്തില്‍ പ്രതിഷേധിച്ച്, ഇസ്രായേൽ നേരത്തെ തന്നെ ഡബ്ലിനിലുള്ള അംബാസഡറെ മടക്കിവിളിച്ചിരുന്നു.

അയർലണ്ട് ഇസ്രായേലിനെതിരെ സ്വീകരിക്കുന്ന ആന്റി-സെമിറ്റിക് പ്രവർത്തനങ്ങളും പ്രസ്താവനകളും ജൂത രാഷ്ട്രത്തെ അസാധുവാക്കാനും നിന്ദിക്കാനും ലക്ഷ്യമിടുന്നതാണ്. ഇവ ഇസ്രായേലിനോടുള്ള ഇരട്ട നിലപടുകള്‍ ആണ്. ഒരു പ്രസ്താവനയിൽ സാർ പറഞ്ഞു.

ഇസ്രായേൽ സർക്കാറിന്‍റെ ഇപ്പോഴത്തെ തീരുമാനം ദക്ഷിണാഫ്രിക്കയുടെ ഇസ്രായേലിന്റെ വംശഹത്യക്കു എതിരായുള്ള നിയമനടപടിയെ അയർലണ്ട്  പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് എടുത്തതെന്നും സാർ കൂട്ടിച്ചേർത്തു.

Taoiseach സൈമൺ ഹാരിസ് ഇസ്രായേലിന്റെ എംബസി അടച്ചുപൂട്ടാനുള്ള തീരുമാനത്തെ നിരാശാജനകം എന്ന് വിശേഷിപ്പിച്ചു. അയർലണ്ട് ഇസ്രായേൽ വിരുദ്ധമാണ് എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ഐർലണ്ട് സമാധാനത്തിനും മനുഷ്യാവകാശങ്ങൾക്കും അന്താരാഷ്ട്ര നിയമത്തിനും അനുകൂലമാണ്. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ Taoiseach വ്യക്തമാക്കി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW