ഈ വാരാന്ത്യം അയർലണ്ടുകാർക്ക് ഉല്ലസിക്കാം; 21 ഡിഗ്രി വരെ ചൂട് ഉയരും

By Rose Malayalam Desk

അയര്‍ലണ്ടില്‍ പൊതു അവധിയായ ഈ വാരാന്ത്യം അന്തരീക്ഷതാപനില 21 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. രാജ്യമെങ്ങും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും ലഭിക്കുകയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വെള്ളിയാഴ്ച മിക്കപ്പോഴും നല്ല വെയിലോടെയുള്ള വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുക. എന്നാല്‍ വടക്കന്‍ കൗണ്ടികള്‍ മേഘാവൃതമായേക്കും. 16 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ ആണ് താപനില ഉയരുക. രാത്രിയില്‍ ചെറിയ കാറ്റ് വീശും. 5 മുതല്‍ 9 ഡിഗ്രി ആകും രാത്രിയിലെ കുറഞ്ഞ താപനില.

ശനിയാഴ്ച നീണ്ടുനില്‍ക്കുന്ന വെയില്‍ ലഭിക്കും. എന്നാല്‍ Ulster പ്രദേശത്ത് ഇടയ്ക്ക് ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. 16 മുതല്‍ 20 ഡിഗ്രി വരെയാകും പരമാവധി അന്തരീക്ഷ താപനില. Munster, south Leinster പ്രദേശങ്ങളില്‍ നല്ല ചൂട് ലഭിക്കും.

ഞായറാഴ്ച ചൂട് വീണ്ടും വര്‍ദ്ധിച്ച് പലയിടത്തും 21 ഡിഗ്രി വരെ ആയേക്കും. നല്ല വെയിലും ലഭിക്കും- കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW