അയര്‍ലണ്ടിലെ ആശുപത്രികളില്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം വീണ്ടും 500 കടന്നു. Irish Nurses and Midwives Organisation (INMO)-ന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 510 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. ഇതില്‍ 364 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്.
ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് University Hospital Limerick-ലാണ്- 86. ഇതില്‍ 45 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്. Cork University Hospital (69 രോഗികള്‍), University Hospital Galway (37 രോഗികള്‍), എന്നിവയാണ് പിന്നാലെ.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW