ഐറിഷ് പ്രോപ്പർട്ടി വിലകൾ 10% വരെ അധികമെന്ന് ESRI റിപ്പോര്‍ട്ട്‌

By Rose Malayalam Desk

അയര്‍ലണ്ടിലെ പ്രോപ്പർട്ടി വിലകൾ 8% മുതൽ 10% വരെ അധികമാണെന്ന് ഗവേഷണ സ്ഥാപനമായ Economic and Social Research Institute (ESRI)  തങ്ങളുടെ ഏറ്റവും പുതിയ ത്രൈമാസ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു.

വീടുകളുടെയും ഫ്ലാറ്റുകളുടെയും വില വിശകലനം ചെയ്യുമ്പോള്‍, ഇതിൽ വില, വരുമാനം, പലിശനിരക്കുകൾ, വീടുകളുടെ ലഭ്യത, കൂടാതെ 25 മുതൽ 44 വയസ്സുവരെയുള്ള വീടുവാങ്ങുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ അനുപാതം എന്നിവ പരിഗണിച്ചാണ് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്.

ഇഎസ്ആർഐയുടെ അഭിപ്രായത്തിൽ, കൂടുതൽ വീടുകൾ ഉയർന്ന തോതിലുള്ള ഭവനവായ്പാ ബാധ്യതകൾ ഏറ്റെടുക്കുകയാണ്. ഇതോടെ തൊഴിലില്ലായ്മ വർധിക്കുകയോ വേതനം കുറയുകയോ ചെയ്താൽ അവർ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴിമാറാനിടയുണ്ടെന്ന് സ്ഥാപനം മുന്നറിയിപ്പ് നൽകി.

Central Statistics Office (CSO) ന്‍റെ റിപ്പോർട്ടനുസരിച്ച്, കഴിഞ്ഞ വർഷം പ്രോപ്പർട്ടി വിലയില്‍ 10% വർധനവാണ് രേഖപെടുത്തിയത്. ഇപ്പോൾ അത് 2007-ലെ  എക്കാലത്തേയും ഉയർന്ന  വിലകളെക്കാൾ 14% വര്‍ദ്ധിച്ചിരിക്കുന്നു.

എങ്കിലും, സമഗ്രമായി നോക്കിയാൽ, അയര്‍ലണ്ട് ന്‍റെ സാമ്പത്തികഭാവി ശോഭന മായിരിക്കും എന്നാണ് ഇഎസ്ആർഐ അഭിപ്രയപെടുന്നത്.

ഈ വർഷം രാജ്യത്തിന്‍റെ ആഭ്യന്തര സമ്പത്ത് 3.2% വർദ്ധിച്ച്, അടുത്ത വർഷത്തോടെ അത് 4% വളരുമെന്നാണ് പ്രവചനം.

തൊഴില്‍ മേഖല മെച്ചപ്പെട്ടതായിരിക്കുമെന്നും, ഇൻഫ്ലേഷനു ആനുപാതികമായി പരിഷ്‌കരിച്ച വേതനം അടുത്ത വർഷം 4% വർദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2025 ലെ ബജറ്റ് പുരോഗമനപരമായിരിക്കും എന്നും, അത്  അനുസരിച്ച്  താഴെ തട്ടിലുള്ള  20% കുടുംബങ്ങൾക്ക് ചെറുതായി വരുമാനവർദ്ധന അനുഭവപ്പെടുമെന്നും ESRI പുറത്തു വിട്ട സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW