രോഗികളുടെ അമിതതിരക്ക് കാരണം ആശുപത്രികള്‍ നിറയുന്ന സാഹചര്യത്തില്‍ പുതുതായി 3,352 ഹോസ്പിറ്റല്‍ ബെഡ്ഡുകള്‍ അനുവദിച്ച് സര്‍ക്കാര്‍. ആറ് വലിയ ആശുപത്രികള്‍ക്ക് സമാനമായ അത്രയും ബെഡ്ഡുകളാണ് പുതിയ പദ്ധതിയിലൂടെ അനുവദിച്ചിരിക്കുന്നതെന്നും, പതിറ്റാണ്ടുകള്‍ക്കിടെയുള്ള ഏറ്റവും വലിയ പബ്ലിക് ഹോസ്പിറ്റല്‍ ബെഡ്ഡ് വിപുലീകരണ പദ്ധതിയാണിതെന്നും ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി പറഞ്ഞു.
2,997 ഹോസ്പിറ്റല്‍ ഇന്‍ പേഷ്യന്റ് ബെഡ്ഡുകള്‍, 355 റീപ്ലേസ്‌മെന്റ് ബെഡ്ഡുകള്‍ എന്നിവയാണ് പുതിയ പദ്ധതി പ്രകാരം രാജ്യത്തെ വിവിധ സര്‍ക്കാര്‍ നിയന്ത്രിത ആശുപത്രികളില്‍ നല്‍കുക. നേരത്തെ പ്രഖ്യാപിക്കപ്പെട്ട 1,015 ബെഡ്ഡുകള്‍ക്ക് പുറമെയാണിത്. 2026 അവസാനത്തോടെ ആശുപത്രികളില്‍ പുതിയ ബെഡ്ഡുകള്‍ സ്ഥാപിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് ഡോനലി പറഞ്ഞു.
രോഗികള്‍ ബെഡ്ഡ് ലഭിക്കാതെ ട്രോൡളില്‍ ചികിത്സ തേടേണ്ടിവരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കുന്നത് തുടരുന്ന സാഹചര്യത്തിലുമാണ് സര്‍ക്കാര്‍ ഇടപെടല്‍. രോഗികളുടെ തിരക്ക് കാരണം ചികിത്സ കിട്ടാതെ Universtiy Hospital Limerick-ല്‍ പെണ്‍കുട്ടി മരിച്ചത് അടക്കമുള്ള സംഭവങ്ങളും വലിയ വിവാദമാണ് ആരോഗ്യമേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW