ഓൾ അയർലണ്ട് റമ്മി ടൂർണമെൻറ് നവംബർ 16-ന് വാട്ടർഫോർഡിൽ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

By Rose Malayalam Desk

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. മത്സരം നവംബർ 16-ന് വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ്ബിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നതാണ്. മത്സര വിജയിക്ക് ആയിരം യൂറോ ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. രണ്ടാം സമ്മാനം നേടുന്നയാൾക്ക് 500 യൂറോയും, മൂന്നാം സ്ഥാനക്കാരന് 250 യൂറോയും ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 50 യൂറോയാണ്.

വാട്ടർഫോർഡിൽ സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ ഓൾ അയർലണ്ട് റമ്മി ടൂർണമെന്റിന്റെ രജിസ്ട്രേഷൻ വിവിധകളിൽ കൗണ്ടികളിൽ നിന്നുമായി ആവേശപൂർവ്വം പുരോഗമിക്കുകയാണ്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ദയവായി കോർഡിനേറ്റേർസുമായി ബന്ധപ്പെടുക.

കോർഡിനേറ്റേഴ്സ്:

അനൂപ് ജോൺ – 0872658072
നിർമൽ അലക്സ്-0894668655
വിൻസ് ജോസ് – 089248 1562
ജിബിൻ ആന്റണി-083201 3244

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW