‘കണക്ട്-24 ഇന്റർനാഷണൽ ഫുഡ് ആൻഡ് കൾച്ചറൽ ഫെസ്റ്റിവൽ’ മെയ് 4,5 തീയതികളിൽ ഡബ്ലിനിൽ

By Rose Malayalam Desk

ഗ്രേറ്റര്‍ കൊച്ചിന്‍ ക്ലബ്ബ് (GCC), ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘കണക്ട്- 24 ഇന്റര്‍നാഷണല്‍ ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍’ മെയ് 4, 5 തീയതികളില്‍ ഡബ്ലിനില്‍. GCC-യുടെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഫെസ്റ്റിവല്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ഷോപ്പിങ് സെന്ററിന് സമീപമുള്ള മില്ലേനിയം പാര്‍ക്ക് ഗ്രൗണ്ടിലാണ് അരങ്ങേറുക.

പേരുപോലെ ലോകമെമ്പാടുമുള്ള വിവിധ സംസ്‌കാരങ്ങളുടെ കൂടിച്ചേരലാണ് ഫെസ്റ്റിവലില്‍ നടക്കുക. അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് പുറമെ അയര്‍ലണ്ട്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍, ഫിലിപ്പൈന്‍സ്, ആഫ്രിക്ക, അമേരിക്ക, പേര്‍ഷ്യന്‍ പ്രദേശങ്ങള്‍ മുതലായ സ്ഥലങ്ങളിലുള്ളവരും ഫെസ്റ്റിവലിന്റെ ഭാഗമാകും.

വിവിധ കലാപരിപാടികള്‍, ഭക്ഷ്യമേള, ലൈവ് മ്യൂസിക് മുതലായവയാണ് രണ്ട് ദിന ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷങ്ങള്‍. വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ രുചികള്‍ അറിയാം എന്നതും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. നൂറിലധികം കലാപ്രതിഭകള്‍ മാറ്റേകുന്ന ഫെസ്റ്റിവലില്‍ വിവിധ മത്സരങ്ങളും ഉണ്ടാകും.

ഫെസ്റ്റിവലിലേയ്ക്കുള്ള പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:

+353 86311 1703
+353 86375 6054
+353 87651 4440
+353 86102 5180

ഇമെയില്‍: connectfestcommittee@gmail.com

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW