ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

കാറ്റിന് ശക്തി കുറഞ്ഞതിന് പിന്നാലെ അയർലണ്ടിൽ ഇന്ന് രാത്രി മഞ്ഞു വീഴ്ചയ്ക്ക് സാധ്യത; താപനില പൂജ്യം ഡിഗ്രിയിലേയ്ക്ക് താഴും

ശക്തമായ കാറ്റും മഴയും തുടരുന്നതിനിടെ അയര്‍ലണ്ടില്‍ ഇന്ന് രാത്രി മുതല്‍ മഞ്ഞുപെയ്യാനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇതെത്തുടര്‍ന്ന് ഇന്ന് (വ്യാഴം) രാത്രി 9 മണി മുതല്‍ വെള്ളിയാഴ്ച രാവിലെ 9 മണി വരെയുള്ള 12 മണിക്കൂര്‍ നേരം Cork, Kerry, Limerick, Tipperary, Waterford, Donegal, Galway, Leitrim, Mayo, Sligo, Wicklow എന്നീ കൗണ്ടികളില്‍ യെല്ലോ സ്‌നോ ഐസ് വാണിങ് നിലവില്‍ വരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. ഇന്ന് രാത്രി അന്തരീക്ഷതാപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴുകയും ചെയ്യും.

ഈ പ്രദേശങ്ങളില്‍ മഞ്ഞു പെയ്യാനും, ചിലയിടങ്ങളില്‍ മഞ്ഞടിഞ്ഞ് കൂടാനും (പ്രത്യേകിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍) സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇതിന് പുറമെ ശക്തമായ കാറ്റ് തുടരുന്ന സാഹചര്യത്തില്‍ Clare, Kerry, Galway എന്നീ കൗണ്ടികളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ രാവിലെ 6 മണി വരെ യെല്ലോ വിന്‍ഡ് വാണിങ്ങും നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റില്‍ സാധനങ്ങള്‍ പറന്നുവന്ന് വീഴാനും, യാത്ര ദുഷ്ടകരമാകാനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുക. തിരമാലകള്‍ പതിവിലുമധികം ഉയരുമെന്നതിനാല്‍ കടലില്‍ പോകുന്നവരും പ്രത്യേകം ശ്രദ്ധിക്കുക.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW