ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

കിൽക്കനി മലയാളി അസോസിയേഷൻ ക്രിസ്തുമസ് പുതുവത്സര ആഘോഷം 2024 ഗംഭീരമായി

ജനപങ്കാളിത്തം കൊണ്ടും, അംഗബലം കൊണ്ടും അയർലൻഡിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ, Kilkenny Malayali Association (KMA) എല്ലാം വർഷത്തെ പോലെയും, ഈ വർഷവും ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾ ഗംഭീരമായി സംഘടിപ്പിച്ചു.

നവംബർ മാസം മുതൽ അസോസിയേഷൻറെ ഫേസ്ബുക്ക് പേജ് വഴി നടത്തപ്പെട്ട ‘KMA REELS COMPETITION 2023’ -ൽ കിൽക്കനിയിലെ മികവുറ്റ കലാകാരി – കലാകാരന്മാർ പങ്കെടുക്കുകയും, മത്സരത്തിൻ്റെ ജഡ്ജിംഗ് പാനലിൽ പ്രശസ്ത സിനിമാ നടനും, സംവിധായകനും, നിർമാതാവുമായ ശ്രീ. ഗിന്നസ് പക്രു, മികച്ച പ്രേക്ഷക പ്രശംസ നേടിയ ‘Falimi ‘ മലയാള സിനിമയുടെ തിരക്കഥാകൃത്ത് ശ്രീ. സാഞ്ജോ ജോസഫ്, അനുഗ്രഹീത ഗായകനായ ശ്രീ. കിഷോർ വർമ എന്നിവർ വിധികർത്താക്കൾ ആയി എത്തുകയും ചെയ്തു. കൂടാതെ KMA  അംഗങ്ങൾക്കായി ഫാൻസി ഡ്രസ്സ് മത്സരവും ഫേസ്ബുക്ക് പേജിലൂടെ നടത്തപ്പെട്ടു.

2024 ജനുവരി ആറാം തീയതി ശനിയാഴ്ച, KMA വൈസ് പ്രസിഡൻ്റ് ശ്രീ. ജോമി ജോസിൻ്റെ അധ്യക്ഷതയിൽ കിൽക്കനിയിലെ O’Loughlin  GAA Club ഹാളിൽ വെച്ച് നടത്തപ്പെട്ട, ക്രിസ്തുമസ് പുതുവത്സര ആഘോഷരാവിൻ്റെ  ഉദ്ഘാടന ചടങ്ങിൽ, കിൽക്കനി കൗണ്ടി കൗൺസിലർ Cllr.Joe Lyon വിശിഷ്ട അതിഥിയായും, ബഹുമാനപ്പെട്ട മലയാളി വൈദികൻ Rev:Fr. Godfrey Perera പ്രത്യേക ക്ഷണിതാവായി എത്തുകയും ചെയ്തു.

അന്നേ ദിവസം, ക്രിസ്തുമസ് കരോൾ ഗാനമത്സരം,  Cake Making Competition, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികളും നടത്തപ്പെട്ടു. തുടർന്ന് ഡബ്ലിനിലെ പ്രശസ്ത ഗാനമേള ട്രൂപ്പായ Blue Diamonds ൻ്റെ സംഗീത വിരുന്നും അരങ്ങേറി.

റിപ്പോർട്ടർ: അനിൽ ജോസഫ് രാമപുരം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW