250-ൽ പരം ഫാമിലികളുള്ള അയർലണ്ടിലെ ഏറ്റവും മികച്ച അസോസിയേഷനുകളിൽ ഒന്നായ കിൽക്കെനി മലയാളി അസോസിയേഷന്റെ (KMA) ജനറൽ ബോഡി മീറ്റിംഗും, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, 2024 സെപ്റ്റംബർ മാസം 28-ന് കിൽക്കെനി നെയ്ബർ ഹുഡ് ഹാളിൽ വച്ച് നടത്തപ്പെട്ടു.
പ്രസിഡന്റ് ഷിനിത്ത് എ. കെ.യുടെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ടും, വരവ് – ചെലവ് കണക്കുകളും, സെക്രട്ടറി ശ്രി. റോയ് വർഗ്ഗീസ് , ട്രഷറർ ശ്രി. സാവി ഷാജി എന്നിവർ ജനറൽ ബോഡി മുമ്പാകെ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം പൊതുയോഗം റിപ്പോർട്ടും, വരവ് – ചെലവ് കണക്കുകളും പാസ്സാക്കി.
തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയിലേക്ക് (2024 -2026) താഴെ പേരു പറയുന്നവരെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്: ശ്രീ. ജോമി ജോസ്
സെക്രട്ടറി : ശ്രീ. ലിതിൻ ചെറിയാൻ എൻ. ജോൺ
ട്രഷറർ : ശ്രീ. സുബിൻ സണ്ണി
വൈ. പ്രസിഡന്റ് : ശ്രീ. ഷിബു ജോർജ്
ജോ. സെക്രട്ടറി : ശ്രീമതി. ഷിജി പൗലോസ്
പി. ആർ. ഒ : ശ്രീ. റ്റോണി മാർട്ടിൻ ജോസ്
യൂത്ത് കോർഡിനേറ്റർ : ശ്രീ. ജിത്തിൻ റാഷിദ്
കമ്മിറ്റി അംഗങ്ങൾ:
ശ്ര. സൈജൻ ജോൺ
ശ്രീ. മുനീർ മണ്ണിൽ
ശ്രീ. നിതീഷ് ചന്ദ്രൻ
ശ്രീ. രാധിൻ മുരളീധരൻ
ശ്രീ. ശ്യാം ഷൺമുഖൻ
ശ്രീമതി. മെറിൻ ജിന്റോ
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW