കുപ്പിച്ചില്ലുകൾ പെട്ടിരിക്കാമെന്ന് സംശയം; ജനകീയ ഉൽപ്പന്നമായ Tesco Sandwich Pickle തിരികെ വിളിച്ച് കമ്പനി

By Rose Malayalam Desk

ചില്ല് കഷ്ണങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സ്വന്തം ബ്രാന്‍ഡ് ഉല്‍പ്പന്നമായ Tesco Sandwich Pickle-ന്റെ ഒരു ബാച്ച് തിരിച്ചെടുക്കുന്നതായി അറിയിച്ച് Tesco. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നടപടി.

സാന്‍ഡ്‌വിച്ചുകള്‍, ചീസ്, മീറ്റ് എന്നിവയ്ക്ക് രുചി വര്‍ദ്ധിപ്പിക്കാനായി ചേര്‍ക്കുന്ന ഈ ഉല്‍പ്പന്നം അയര്‍ലണ്ടിലെങ്ങും ജനകീയമാണ്. തീര്‍ത്തും പച്ചക്കറികള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത്.

3254 ബാച്ച് കോഡും, 11/09/2025 എക്‌സ്പയറി ഡേറ്റുമുള്ള Tesco Sandwich Pickle-ന്റെ 295 ഗ്രാം പാക്കുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. നിര്‍മ്മാണവേളയില്‍ ഇവയില്‍ അബദ്ധത്തില്‍ കുപ്പിച്ചില്ലിന്റെ കഷണങ്ങള്‍ പെട്ടിരിക്കാമെന്നാണ് സംശയം.

ഇവ വാങ്ങരുതെന്നും, വാങ്ങിയവര്‍ ഉപയോഗിക്കരുതെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക് Tesco-യുടെ കസ്റ്റമര്‍ സര്‍വീസില്‍ ബന്ധപ്പെടാം (ടോള്‍ഫ്രീ): 1800 248 123

മറ്റൊരു അറിയിപ്പില്‍ വൃത്തിയില്ലായ്മ കാരണം For Gut Sake Lovely Leitrim Farm Fresh Raw Milk-ന്റെ എല്ലാ ബാച്ചുകളുടെയും വില്‍പ്പന നിര്‍ത്തി, അവ വിപണിയില്‍ നിന്ന് പിന്‍വലിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവ വാങ്ങിയ ഉപഭോക്താക്കള്‍ ഉപയോഗിക്കുകയുമരുത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW