കൈറാൻ ഡർണിൻ വധക്കേസിൽ അറസ്റ്റിലായ പ്രതി മരിച്ച നിലയിൽ

By Rose Malayalam Desk

കൈറാൻ ഡർണിൻ വധക്കേസിൽ അറസ്റ്റിലായ ഒരു പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. കൈറാൻ ഡർണിൻ കൊലപാതകത്തില്‍ അന്വോഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു Anthony Maguire എന്നയാളെ അറസ്റ്റ് ചെയ്തിരുന്നത്.

ഗാർഡായും അടിയന്തര സേവനങ്ങളും ചൊവ്വാഴ്ച ഉച്ചയ്ക്ക്  മുമ്പ് ഡ്രോഗ്ഹെഡയിലെ വീട്ടിൽ 36 വയസ്സുള്ള Anthony Maguire നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് അധികൃതർ സ്ഥലത്തെത്തിയത്.

കൈറാൻ ഡർണിൻ നെ കാണാതായതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ്‌ മാസമാണ് മിസ്സിംഗ്‌ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ മെയ്‌ 2022 മുതല്‍ ഈ കുട്ടിയെ കാണ്മാനില്ലായിരുന്നു വെന്ന് പിന്നീട അന്വോഷണത്തില്‍ ബോധ്യപെട്ടു.

തുടര്‍ന്ന് ഗാർഡാ ഒക്ടോബറില്‍ വധക്കേസന്വേഷണം ആരംഭിച്ചു. കുട്ടിയെ ഇനി ജീവനോടെ കാണാൻ സാധ്യതയില്ലെന്നും, മരിച്ചതായി കണക്കാക്കുന്നുവെന്നുമാണ് അധികൃതർ അറിയിച്ചത്.

കൊലപാതകത്തില്‍ സംശയമുള്ള ഒരു സ്ത്രീയെയും പുരുഷനെയും ഗാര്‍ഡ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

Maguire ന്‍റെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്നു ഗാര്‍ഡ അറിയിച്ചു. മരണകാരണം വ്യക്തമാക്കുന്നതിന് പോസ്റ്റ്മോർട്ടം പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW