അയർലണ്ടിൽ ശക്തമായ കൊടുങ്കാറ്റും മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്ന അഞ്ച് കൗണ്ടികളിൽ യെല്ലോ വാണിങ്. ഇന്ന് (ഞായർ) ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ രാത്രി 8 മണി വരെയാണ് കാർലോ, കോർക്ക്, കിൽക്കെന്നി, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കൊടുങ്കാറ്റിനൊപ്പം അതിശക്തമായ മഴ, ഇടിമിന്നൽ, ആലിപ്പഴം വീഴ്ച എന്നിവയും ഉണ്ടാവും. ഇത് മിന്നൽ പ്രളയത്തിന് കാരണമാകുകയും, യാത്ര ദുഷ്കരമാക്കുകയും ചെയ്യുമെന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW