ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ സി.ജെ റോയ് സ്വയം വെടിവച്ച് ജീവനൊടുക്കി

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയുമായ സി.ജെ റോയ് ജീവനൊടുക്കി. ബെംഗളൂരുവിലെ ലാംഫോര്‍ഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഓഫീസിൽ ഏജൻസികളുടെ നികുതി റെയ്ഡിനിടെ കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു 57-കാരനായ റോയ് എന്നാണ് വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓഫീസിൽ റെയ്ഡ് നടന്നുവരികയായിരുന്നു എന്നും, റോയ് ഇതുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്നുമാണ് ഓഫീസിലെ ജീവനക്കാർ പറയുന്നത്. റോയ് രേഖകൾ എടുക്കാൻ പോയതിന് പിന്നാലെ വെടിയൊച്ച കേട്ട ജീവനക്കാർ അദ്ദേഹത്തെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇതിന് മുമ്പ് പല തവണ ഇന്‍കം ടാക്‌സ് സ്ഥാപനത്തില്‍ പരിശോധന നടത്തിയതിനെതിരെ സി.ജെ റോയ് കോടതിയെ സമീപിച്ചിരുന്നു.

സിനിമാ നിർമ്മാതാവ് കൂടിയായ സി. ജെ റോയ്, കെട്ടിടനിർമ്മാണം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എന്റർടെയിൻമെന്റ്, റീട്ടെയിൽ രംഗങ്ങളിലും ബിസിനസ്സ് നടത്തി വരികയായിരുന്നു. ഭാര്യ ലിനി റോയ്. മക്കൾ: രോഹിത്, റിയ. കേരളത്തിൽ തൃശ്ശൂർ സ്വദേശിയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW