കോർക്കിൽ വളർത്തുനായയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. അക്രമാസക്തനായ നായയെ ഗാർഡ വെടിവച്ചു വീഴ്ത്തിയ ശേഷം മൃഗഡോക്ടറുടെ സഹായത്തോടെ കൊന്നു.
ഇന്നലെ വൈകിട്ട് 5.20-ഓടെയാണ് പിറ്റ്ബുൾ ഇനത്തിൽ പെട്ട നായ Ballyphehane പ്രദേശത്തു വച്ച് നാട്ടുകാരെ ആക്രമിച്ചത്. പരിക്കേറ്റ ഒരു പുരുഷനെയും സ്ത്രീയെയും കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
അതേസമയം നായയെ മയക്കാനുള്ള ശ്രമം വിഫലമായതോടെയാണ് ഗാർഡ വെടിവച്ചത്. ശേഷം മൃഗഡോക്ടർ നായയ്ക്ക് ദയാവധം നൽകി. നായയുടെ ഉടമയുമായി തങ്ങൾ സംസാരിച്ചുവെന്നും ഗാർഡ പറഞ്ഞു.
കൗണ്ടി ലിമറിക്കിൽ 23 കാരിയായ Nicole Morey നായയുടെ ആക്രമണത്തിൽ മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ സംഭവം.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW