ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ക്രാന്തിയുടെ ഭവന നിർമ്മാണ പദ്ധതിക്കായി ഡബ്ലിൻ സൗത്ത് യൂണിറ്റ് ബിരിയാണി മേള സംഘടിപ്പിക്കുന്നു

ഡബ്ലിൻ: കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി ഡബ്ലിൻ സൗത്ത് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. “കരുതലിൻ കൂട്” എന്ന പദ്ധതിക്ക് ഉടുമ്പൻ ചോല എംഎൽഎയും മുൻ കേരള വൈദ്യുത വകുപ്പ് മന്ത്രിയുമായിരുന്ന എം.എം മണി തുടക്കം കുറിച്ചു. ഇടുക്കി ഇരട്ടയാറിലെ കൈതമുക്കിൽ ടോമി വത്സമ്മ ദമ്പതികൾക്കാണ് ക്രാന്തി വീട് നിർമ്മിച്ചു നൽകുന്നത്. ദ്രുതഗതിയിൽ മുന്നോട്ടുപോകുന്ന വീട് നിർമ്മാണത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി ക്രാന്തിയുടെ വിവിധ യൂണിറ്റുകൾ വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണ്.

ലൂക്കൻ, ക്ലോണ്ടാൽക്കിൻ, താല,സിറ്റിവെസ്റ്റ്, നാസ് , കിൽഡയർ, ബ്ലാക്ക് റോക്ക്, ഡൺലേരി എന്നീ പ്രദേശങ്ങളിലായി ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചയ്ക്കാണ്
ബിരിയാണി വിതരണം ചെയ്യപ്പെടുന്നത്. ഡബ്ലിനിലെ ഷീല പാലസ് റസ്റ്റോറൻറ് തയ്യാറാക്കുന്ന സ്വാദിഷ്ടമായ ബിരിയാണി ക്രാന്തിയുടെ പ്രവർത്തകർ നേരിട്ട് വീടുകളിൽ എത്തിക്കുന്നതാണ്.ബിരിയാണി ഓർഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 7. പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണവും സഹായവും യൂണിറ്റ് കമ്മിറ്റി അഭ്യർത്ഥിച്ചു.

ഓർഡർ നൽകുന്നതിന് ബന്ധപ്പെടുക
Lucan/Clondalkin
Shijimon-0894575000
Biju-0872893515
Rana-0870645955
Santhosh-0892240304

Tallaght/Citywest
Radhakrishnan-0873830416
Abraham-0892218055

Naas/Kildare
Ajin-0892472603

Blackrock/Dunlaoghaire
Vinish-0871645540

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW