ക്രാന്തി ഡബ്ലിൻ നോർത്ത് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

By Rose Malayalam Desk

നവംബർ 16-ന് സ. ജോൺ ചാക്കോയുടെ സാൻട്രിയിലെ ഭവനത്തിൽ വെച്ചു നടന്ന ക്രാന്തി ഡബ്ലിൻ നോർത്ത് യൂണിറ്റ് സമ്മേളനം ക്രാന്തി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സ. മനോജ് ഡി മന്നത്ത് ഉദ്ഘാടനം ചെയ്തു. സ. ജോൺ ചാക്കോ അധ്യക്ഷൻ ആയ ചടങ്ങിൽ സ. അജയ് സി ഷാജി സ്വാഗതം പറഞ്ഞു. സ. പ്രണബ് രക്തസാക്ഷി പ്രമേയവും, സ. പ്രീതി മനോജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

പ്രവർത്തന റിപ്പോർട്ടും വരവു ചിലവ് കണക്കും സ. അജയ് സി ഷാജി അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കൂടി ആയ സ. അജയ് സി ഷാജി പുതിയ ഭാരവാഹികളെയും 11 അംഗ യൂണിറ്റ് കമ്മറ്റിയെയും പ്രഖ്യാപിച്ചു .

യൂണിറ്റ് സെക്രട്ടറി ആയി സ. പ്രണബ് കുമാറിനെയും, ജോ സെക്രട്ടറിയായി സ. എൽദോ എബ്രഹാമിനെയും, ട്രഷറർ ആയി സ. മെൽവിൻ സെബാസ്‌റ്റ്യനെയും സമ്മേളനം തിരഞ്ഞെടുത്തു.

സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗവും അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (AlC) എക്സിക്യുട്ടീവുമായ സ. വർഗീസ് ജോയ്, കേന്ദ്ര കമ്മിറ്റി അംഗം സ. പ്രീതി മനോജ് എന്നിവർ സംസാരിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി സ. പ്രണബ് കുമാർ ഭാവിപ്രവർത്തനങ്ങൾ അവതരിപ്പിച്ചു കൊണ്ട് നന്ദി രേഖപ്പെടുത്തി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW