ക്രിമിനൽ ഗ്യാങ്ങുകളെ ലക്ഷ്യമിട്ട് ഗാർഡ ഓപ്പറേഷൻ; സൗത്ത് ഡബ്ലിനിൽ 1 മില്യൺ യൂറോ പിടിച്ചെടുത്തു

By Rose Malayalam Desk

സൗത്ത് ഡബ്ലിനിലെ ക്രിമിനല്‍ സംഘങ്ങളെ ലക്ഷ്യമിട്ട് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 1 മില്യണ്‍ യൂറോ പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകിട്ട് Knocklyon-ലെ ഒരു വീട്ടില്‍ ഗാര്‍ഡയുടെ National Drugs and Organised Crime Bureau നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ സൂക്ഷിച്ച പണം കണ്ടെത്തിയത്. ഇവിടെ നിന്നും 35, 44 പ്രായക്കാരായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പണമെണ്ണുന്ന മെഷീനും കണ്ടെടുത്തതായി ഗാര്‍ഡ അറിയിച്ചു.

അറസ്റ്റിലായ രണ്ടുപേരും സംഘടിതകുറ്റകൃത്യം നടത്തിവരുന്ന ഗ്യാങ്ങിലെ അംഗങ്ങളാണെന്നാണ് കരുതുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

അന്തര്‍ദ്ദേശീയ തലത്തില്‍ വേരുകളുള്ള ക്രിമിനല്‍ സംഘങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇത്രയും വലിയ തുക പിടിച്ചെടുത്തതില്‍ നിന്നും മനസിലാകുന്നതെന്ന് അസിസ്റ്റന്റ് ഗാര്‍ഡ കമ്മിഷണര്‍ ജസ്റ്റിന്‍ കെല്ലി പറഞ്ഞു. രാജ്യത്തെ മയക്കുമരുന്ന് റാക്കറ്റുമായും ഇതിന് ബന്ധമുണ്ടെന്നും, ഈ പണം മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാനായി കരുതിവച്ചിരുന്നതാകാമെന്നും കെല്ലി കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW