ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ക്രിസ്മസ് രാത്രിയിൽ സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കുട്ടികളുടെ മുന്നിൽ വച്ച് പങ്കാളിയെ അടക്കം ക്രൂരമായി ആക്രമിച്ചു; ലിമറിക്കിൽ മുഖ്യ പ്രതിക്ക് 6 വർഷം തടവ്

ക്രിസ്മസ് കാലത്ത് ഒരു കുടുംബത്തിന് നേരെ നടന്ന വീടാക്രമണ കേസിൽ പ്രതിയ്ക്ക് ആറ് വർഷം തടവ് ശിക്ഷ. ലിമറിക്കിലെ Garryowen സ്വദേശിയായ സ്റ്റീഫൻ പവർ എന്ന 34-കാരനെയാണ് ലിമറിക്ക് സർക്യൂട്ട് ക്രിമിനൽ കോടതി കുറ്റക്കാരൻ എന്ന് ബോധ്യപ്പെട്ട് ശിക്ഷ വിധിച്ചത്. നേരത്തെ തീവെപ്പ്, മയക്കുമരുന്ന്, മോഷണം, കൊള്ള മുതലായ കേസുകളിൽ ഇയാൾ പ്രതി ചേർക്കപ്പെട്ടിരുന്നു.

2024 ഡിസംബർ 24 ക്രിസ്മസ് രാത്രിയിൽ ലിമറിക്ക് Galbally-യിൽ താമസിക്കുന്ന ഒരു സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് പ്രതിയും കൂട്ടാളികളും ക്രൂരമായ ആക്രമണം നടത്തിയത്.
സംഭവത്തിന് ശേഷം നടത്തിയ പരിശോധനയിൽ ഒരു കത്തിയും തകർന്ന ബ്ലേഡും സംഭവസ്ഥലത്ത് നിന്ന് ഗാർഡ കണ്ടെടുത്തിരുന്നു. അക്രമത്തിന് പിന്നാലെ പിറ്റേന്ന് രാവിലെ തന്നെ പവറിനെ ഗാർഡ അറസ്റ്റ് ചെയ്തു. തുടക്കത്തിൽ കുറ്റം നിഷേധിച്ചെങ്കിലും, അതിക്രമിച്ചു കയറൽ, സ്ത്രീയെയും അവരുടെ പങ്കാളിയെയും മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഗാർഡ ഇയാൾക്കെതിരെ ചുമത്തി.

കോടതി നടപടികൾക്കിടെ, പ്രോസിക്യൂഷൻ ഹാജരാക്കിയ എല്ലാ തെളിവുകളും അംഗീകരിച്ചുകൊണ്ട് യുവാവിനെ ആക്രമിച്ച കേസിൽ പവർ കുറ്റസമ്മതം നടത്തി. കുട്ടികളുടെ മുന്നിൽ വെച്ച് അവരുടെ വീട്ടിൽ കയറി ഇത്തരമൊരു ആക്രമണം നടത്തിയത് അങ്ങേയറ്റം ക്രൂരമാണെന്ന് ജഡ്ജ് നിരീക്ഷിച്ചു. സംഭവത്തിന് സാക്ഷിയായ കുട്ടിയുമായി ഗാർഡ നടത്തിയ അഭിമുഖത്തിലെ വിവരങ്ങൾ വളരെ ഭയാനകമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗം വക്കീൽ പോലും പവറിന്റെ പ്രവൃത്തിയെ “ലജ്ജാകരം”, “അസ്വസ്ഥതയുണ്ടാക്കുന്നത്” എന്നിങ്ങനെയാണ് വിശേഷിപ്പിച്ചത്.

പ്രതി പവർ കടുത്ത മയക്കുമരുന്ന് അടിമയായിരുന്നു എന്നും, അന്നത്തെ ജീവിതസാഹചര്യങ്ങളാണ് ഇത്തരമൊരു അക്രമത്തിലേക്ക് നയിച്ചതെന്നും വക്കീൽ പറഞ്ഞു. മയക്കുമരുന്നിനോടുള്ള അമിതാസക്തി ഒരു ഒഴിവുകഴിവല്ലെങ്കിലും, ആ രാത്രിയിൽ നടന്ന ഭീകരമായ സംഭവങ്ങൾക്ക് അതൊരു കാരണമായേക്കാം എന്ന് പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചു.

ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്ന് വക്കീൽ അപേക്ഷിച്ചുവെങ്കിലും, ഒരു വീടിന്റെ സുരക്ഷിതത്വത്തിനുള്ളിൽ കയറി കുട്ടികളുടെ മുന്നിൽ വെച്ച് നടത്തിയ ഈ ക്രൂരതയെ കോടതി ഗൗരവമായാണ് കണ്ടത്. ആഘോഷവേളയിൽ ഒരു കുടുംബത്തിന് നേരെ ഉണ്ടായ അക്രമം സമൂഹത്തിന് തന്നെ ഭീഷണിയാണെന്ന് ജഡ്ജ് അഭിപ്രായപ്പെട്ടു. ഗാർഡ ശേഖരിച്ച തെളിവുകളും കുട്ടികളുടെ മൊഴികളും പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ നിർണ്ണായകമായി.

ആറ് വർഷവും ഒമ്പത് മാസവുമാണ് പവറിന് കോടതി വിധിച്ച തടവുശിക്ഷ. ഇതിൽ അവസാനത്തെ ഒമ്പത് മാസത്തെ ശിക്ഷ കോടതി സസ്പെൻഡ് ചെയ്തു. ശിക്ഷാ കാലാവധിക്ക് ശേഷം കൃത്യമായ നിരീക്ഷണത്തിലായിരിക്കും ഇയാൾ പുറത്തിറങ്ങുക.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW